Latest NewsIndiaNews

ഡല്‍ഹി കലാപബാധിത പ്രദേശങ്ങള്‍ സന്ദർശിച്ചതിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തി പോപുലര്‍ ഫ്രണ്ട്

കലാപത്തിലെ ഇരകളുടെ പുനരധിവാസത്തിനും നിയമസഹായത്തിനും വേണ്ടി പോപുലര്‍ ഫ്രണ്ട് ഹെല്‍പ് ഡെസ്‌ക് തുറന്നിരുന്നു

ന്യൂഡല്‍ഹി: ഡല്‍ഹി കലാപബാധിത പ്രദേശങ്ങള്‍ പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ സന്ദർശിച്ചു. കലാപത്തില്‍ പരിക്കേറ്റവരെ നേരില്‍ക്കാണുകയും നാശനഷ്ടങ്ങള്‍ വിലയിരുത്തുകയും ചെയ്ത നേതാക്കള്‍ അക്രമികള്‍ക്കെതിരായ നിയമപരമായ നടപടികള്‍ക്ക് എല്ലാവിധ പിന്തുണയും വാഗ്‌ദാനം ചെയ്തു.

കലാപം ഏറ്റവും കൂടുതല്‍ നാശംവിതച്ച വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ശിവവിഹാറിലെത്തിയ പ്രതിനിധി സംഘം ഔലിയ മസ്ജിദ് സന്ദര്‍ശിച്ചു. സമീപത്തുള്ള വീടുകൾ ഗ്യാസ് സിലിണ്ടറുകള്‍ ഉപയോഗിച്ചാണ് അക്രമികൾ കത്തിച്ചതെന്നും സംഭവത്തില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും മസ്ജിദ് അഡ്മിനിസ്‌ട്രേറ്റര്‍ നിസാമുദ്ദീന്‍ നേതാക്കളോട് പറഞ്ഞു.

ALSO READ: പാകിസ്ഥാനിലേയ്ക്ക് ഒഴുകുന്ന നദികളിലെ ജലം നിയന്ത്രിക്കും; പ്രതികരണവുമായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

കലാപത്തിലെ ഇരകളുടെ പുനരധിവാസത്തിനും നിയമസഹായത്തിനും വേണ്ടി പോപുലര്‍ ഫ്രണ്ട് ഹെല്‍പ് ഡെസ്‌ക് തുറന്നിരുന്നു. പ്രതിനിധി സംഘം ഹെല്‍പ് ഡെസ്‌ക് സന്ദര്‍ശിക്കുകയും കാര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു. പോപുലര്‍ ഫ്രണ്ട് ദേശീയ ഖജാഞ്ചി, കെ എം ശരീഫ്, ദേശീയ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം എ എസ് ഇസ്മായില്‍, ഡല്‍ഹി സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഇല്യാസ്, മാസ്റ്റര്‍ മഹ്ബൂബ് തുടങ്ങിയവരാണ് സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button