Latest NewsNewsIndia

കൊറോണ ബാധ: ഹോളി ഒത്തു ചേരലിൽ തീരുമാനം പുറത്തു വിട്ട് രാഷ്ട്രപതി ഭവൻ

ന്യൂഡൽഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രപതി ഭവനില്‍ എല്ലാവർഷവും നടക്കാറുള്ള ഹോളി ഒത്തു ചേരല്‍ ഈ വർഷം ഉണ്ടാകില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അറിയിച്ചു. അതേസമയം, ഹരിയാനയില്‍ ഇറ്റാലിയന്‍ സ്വദേശികൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 29 ആയി.

കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ സിംഗ് പറഞ്ഞു. എളുപ്പത്തിൽ വ്യാപിക്കുന്ന രോഗമാണ് കൊറോണ. എന്നാൽ ചെറിയ മുൻകരുതലുകളിലൂടെ രോഗത്തെ പ്രതിരോധിക്കാം. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയാൽ ആശുപത്രിയിൽ ചികിത്സ തേടണമെന്നും മന്ത്രി നിർദേശിച്ചു.

രാജ്യത്ത് വിവിധയിടങ്ങളിൽ നിരീക്ഷണം തുടരുകയാണ്. നേരത്തെ ലിസ്റ്റ് ചെയ്ത 12 രാജ്യങ്ങളിലേക്ക് മാത്രമല്ല, ഇന്ത്യയിൽ നിന്നുള്ള എല്ലാ അന്താരാഷ്ട്രവിമാന യാത്രികരേയും നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.

കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഡൽഹിയിലെ മൂന്ന് സ്‌കൂളുകളക്ക് അവധി പ്രഖ്യാപിച്ചു. പുണ്യനഗരങ്ങളായ മക്കയിലേക്കും മദീനയിലേക്കുമുള്ള ഉംറ തീർത്ഥാടനം താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് സൗദി അറേബ്യ അറിയിച്ചു.

ALSO READ: കോവിഡ്-19: കൊറോണ പരാമർശിക്കാതെ ജീവനക്കാരോട് അവധി എടുത്ത് പോകാന്‍ ആവശ്യപ്പെട്ട് പ്രമുഖ എയര്‍വേഴ്‌സ്

ഒരാഴ്ച മുൻപ് കൊറോണ ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് വിലക്കേർപ്പെടുത്തിയിരുന്നു. എല്ലാവർഷവും ദശലക്ഷക്കണക്കിന് തീർഥാടകരാണ് മക്കയിലേക്കും മദീനയിലേക്കും എത്താറുള്ളത്. അതേസമയം തീർഥാടനം നർത്തിവച്ചത് താൽക്കാലികമായാണെന്നും എന്നാൽ എന്ന് പുനരാരംഭിക്കാൻ സാധിക്കുമെന്ന് ഇപ്പോൾ വ്യക്തമാക്കാനാകില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button