KeralaLatest NewsNews

ദുരൂഹസാഹചര്യത്തില്‍ പത്തനംതിട്ടയില്‍ നിന്ന് കാണാതായ 11 വയസുകാരനെ പോലീസ് കണ്ടെത്തി

പെരുനാട്: ദുരൂഹസാഹചര്യത്തില്‍ കാണാതായ 11 വയസുകാരനെ പോലീസ് കണ്ടെത്തി. പത്തനംതിട്ട ജില്ലയിലെ പെരുനാട് നെടുമണ്ണില്‍ കാണാതായ കുട്ടിയെയാണ് മാവേലിക്കരയില്‍ വെച്ച് കണ്ടെത്തിയത്. തലേദിവസം വൈകിട്ട് അമ്മാവനൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ ആണ് കാണാതായത്.

ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി വീട്ടില്‍ നിന്ന് പോയപ്പോള്‍ അമ്മാവന്റെ മൊബൈല്‍ ഫോണ്‍ കൈയില്‍ കരുതിയിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വെച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. കാണാതായ ദിവസം വീട്ടില്‍ നിന്ന് ഇറങ്ങിയ കുട്ടി വഴിയില്‍ നിന്ന് ഒരു ഇരുചക്രവാഹന യാത്രക്കാരന്റെ സഹായത്തോടെ ബസ് ലഭിക്കുന്ന സ്ഥലം വരെ എത്തുകയും തുടര്‍ന്നാണ് കുട്ടി പത്തനംതിട്ടയില്‍ നിന്ന് മാവേലിക്കരയിലേക്ക് എത്തിയത്. മെബൈല്‍ ടവര്‍ ലൊക്കേഷന്‍ സംബന്ധിച്ച സൂചനകള്‍ ലഭിച്ചതോടെ മാവേലിക്കരയില്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button