KeralaLatest NewsNews

കൊറോണയില്‍ പൊങ്കാല ; കൊലയാളി ആനയില്ലാതെ പൂരം ആഘോഷിക്കാന്‍ പറ്റാത്ത ജനതയാണ്. അവരോട് വേദം ഓതരുത്

ലോകമെമ്പാടും ഭീതി പരത്തി കൊറോണ പടരുന്ന സാഹചര്യത്തില്‍ ലോകത്തെ ഒട്ടുമിക്ക ഫെസ്റ്റിവലുകളും മാറ്റിവെച്ചിട്ടും മലയാളികളുടെ ആറ്റുകാല്‍ പൊങ്കാല മാറ്റിവെക്കാത്തതില്‍ പ്രതിഷേധവുമായി അഡ്വ. ഹരീഷ് വാസുദേവന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

ലോകത്തെ ഒട്ടുമിക്ക ഫെസ്റ്റിവലുകളും മാറ്റി വെച്ചിരിക്കുകയാണ്. അതുകൊണ്ട് ആറ്റുകാല്‍ പൊങ്കാലയ്ക്കും കുരിശുമലയ്ക്കും ഒന്നും തല്‍ക്കാലം ആരും പോകരുത്, ജീവനുണ്ടെങ്കിലേ അടുത്ത വര്‍ഷവും ഇതിനൊക്കെ പോകാന്‍ പറ്റൂ, എന്നൊക്കെ പറയണമെന്നുണ്ട്. എന്നാല്‍ തല്‍ക്കാലം ഇത്തരം ഫെസ്റ്റിവല്‍ ഒഴിവാക്കാന്‍ ശൈലജ ടീച്ചറൊന്ന് പറഞ്ഞു നോക്കട്ടെ, ഭക്തിയെ കമ്യൂണിസം തകര്‍ക്കുന്നു, ഇത് ചൈനയല്ല, ദൈവം രക്ഷിക്കും എന്നൊക്കെ പറഞ്ഞു വരും ആളുകള്‍ എന്ന് അദ്ദേഹം പറയുന്നു.

അഡ്വ. ഹരീഷ് വാസുദേവന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

കൊറോണ കാലമാണ്, ലോകത്തെ ഒട്ടുമിക്ക ഫെസ്റ്റിവലുകളും മാറ്റി വെച്ചിരിക്കുകയാണ്. അതുകൊണ്ട് ആറ്റുകാല്‍ പൊങ്കാലയ്ക്കും കുരിശുമലയ്ക്കും ഒന്നും തല്‍ക്കാലം ആരും പോകരുത്, ജീവനുണ്ടെങ്കിലേ അടുത്ത വര്‍ഷവും ഇതിനൊക്കെ പോകാന്‍ പറ്റൂ… എന്നൊക്കെ പറയണമെന്നുണ്ട്.

ആരോട് മലയാളിയോടോ??

കേരളത്തിലെ ആരോഗ്യസംരക്ഷണ സംവിധാനത്തെപ്പറ്റി BBC പോലും പുകഴ്ത്തി പറഞ്ഞു. എന്നാല്‍ തല്‍ക്കാലം ഇത്തരം ഫെസ്റ്റിവല്‍ ഒഴിവാക്കാന്‍ ശൈലജ ടീച്ചറൊന്ന് പറഞ്ഞു നോക്കട്ടെ,
‘ഭക്തിയെ കമ്യൂണിസം തകര്‍ക്കുന്നു’
‘ഇത് ചൈനയല്ല’
‘ദൈവം രക്ഷിക്കും’ എന്നൊക്കെ പറഞ്ഞു വരും ആളുകള്‍…

കൊലയാളി ആനയില്ലാതെ പൂരം ആഘോഷിക്കാന്‍ പറ്റാത്ത ജനതയാണ്. അവരോട് വേദം ഓതരുത്.

അതുകൊണ്ട്, ആളുകള്‍ റിസ്‌ക്ക് എടുത്ത് പൊങ്കാലയിടട്ടേ.. കൊറോണ എങ്കില്‍ കൊറോണ എന്നു വിചാരിച്ചോണം.. അതാ നല്ലത്..

shortlink

Related Articles

Post Your Comments

Related Articles


Back to top button