Latest NewsKeralaNews

പിണറായി സർക്കാർ പ്രത്യേക ജനവിഭാഗത്തെ എന്തും ചെയ്യാമെന്നുള്ള സമീപനം സ്വീകരിച്ചു; രൂക്ഷ വിമർശനവുമായി കെ.സുരേന്ദ്രന്‍

ഒരാളുടെ ജീവന്‍ നഷ്ടമായത് പൊലീസിന്റെ അനാസ്ഥ മൂലമാണെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തീര്‍ത്ഥപാദ മണ്ഡപം ഏറ്റെടുത്തതിലൂടെ പ്രത്യേക ജനവിഭാഗത്തെ എന്തും ചെയ്യാമെന്നുള്ള സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. തീര്‍ത്ഥപാദ മണ്ഡപം ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ഒരു വിഭാഗത്തിനെതിരെ തുടര്‍ച്ചയായി വെല്ലുവിളി നടത്തുന്നതാണ്. വര്‍ഗീയ നിലപാടാണ് സര്‍ക്കാരിന്റേത്. ഇതിനെതിരെ അതിശക്തമായ ജനകീയ പ്രതിഷേധം നടത്തുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്കിനോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപനം അങ്ങേയറ്റം അവഹേളനമാണെന്നും ഒരാളുടെ ജീവന്‍ നഷ്ടമായത് പൊലീസിന്റെ അനാസ്ഥ മൂലമാണെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നത്തില്‍ മുഖ്യമന്ത്രി കാണിച്ചത് നിയമസഭയോടുള്ള അവഹേളനമാണ്. സഭയിലെ ഇ.പി ജയരാജന്റെ പ്രതികരണം പാര്‍ട്ടി ഓഫിസിലെ സംസാരമാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ALSO READ: ശിവസേനക്കാര്‍ പ്രത്യേക തീവണ്ടിയില്‍ കൂട്ടത്തോടെ ഉത്തര്‍പ്രദേശിലേക്ക് തിരിച്ചു; കാരണം ഇങ്ങനെ

ലൈഫ് മിഷന്‍ പദ്ധതിയുടെ പേരില്‍ നടത്തുന്നത് വന്‍ തട്ടിപ്പാണ്. വസ്തുതകള്‍ മറച്ച് വെച്ചുള്ള രാഷ്ട്രീയ പ്രചാരണമാണ് സംസ്ഥാനത്ത് നടക്കുന്നത്. ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപനത്തിനു മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button