KeralaLatest NewsNews

ഡല്‍ഹി കലാപത്തിനിടെ പൊലീസിനെ തോക്കുചൂണ്ടി വിറപ്പിച്ച ഫാഷന്‍ മോഡലായ മുഹമ്മദ് ഷാറൂഖ് ചില്ലറക്കാരനല്ല.. യുവാവിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്

ന്യൂഡല്‍ഹി : ഡല്‍ഹി കലാപത്തിനിടെ പൊലീസിനെ തോക്കുചൂണ്ടി വിറപ്പിച്ച ഫാഷന്‍ മോഡലായ മുഹമ്മദ് ഷാറൂഖ് ചില്ലറക്കാരനല്ല.. യുവാവിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ് . പൊലീസിന് നേരെ തോക്ക് ചൂണ്ടി ഭീഷണി മുഴക്കുകയും ജനക്കൂട്ടത്തെ ലക്ഷ്യമാക്കി ബാരിക്കേഡിനു മുകളിലൂടെ എട്ടു റൗണ്ട് വെടിവെക്കുകയും ചെയ്ത മുഹമ്മദ് ഷാരൂഖിന്റെ (33) ക്രിമിനല്‍ ബന്ധങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലും യുപിയുടെ ചില ഭാഗങ്ങളിലും പ്രവര്‍ത്തിക്കാന്‍ അറിയപ്പെടുന്ന ക്രിമിനല്‍-ക്വട്ടേഷന്‍ സംഘമായ ചെനു സംഘത്തിലെ അംഗങ്ങളുമായി ഷാരൂഖ് അടുത്ത ബന്ധം പുലര്‍ത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ജാഫ്രബാദില്‍ സമരം നടത്തുന്ന തന്റെ സഹോദരിയെ രക്ഷിക്കാനാണ് തോക്കെടുത്തതെന്നാണ് ഷാരൂഖ് പൊലീസിന് മൊഴി നല്‍കിയത്. ഷാറൂഖിന്റെ പിതാവ് ഷബീറിനെതിരെ മയക്കു മരുന്നും കള്ളനോട്ടും കടത്തിയതുമായി ബന്ധപ്പെട്ട് രണ്ട് കേസുകളുണ്ട്. ഷാരൂഖിന്റെ അച്ഛന്റേയും അമ്മയുടേയും പ്രണയ വിവാഹമായിരുന്നു. സിഖ് മത വിശ്വാസിയായിരുന്നു അച്ഛന്‍. അമ്മ മുസ്ലീമും. വിവാഹം കഴിക്കുന്നതിന് വേണ്ടി അച്ഛന്‍ മതം മാറിയിരുന്നു.

‘പബ്ജി’ വീഡിയോ ഗെയിമിന് അടിമയായിരുന്ന ഷാരൂഖ് പഠനം ഉപേക്ഷിച്ച് മോഡലിംഗിലേക്ക് തിരിയുകയായിരുന്നു. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതായി ഷാരൂഖ് സമ്മതിച്ചു. എന്നാല്‍ തോക്ക് കൊണ്ടുപോയത് ആസൂത്രിത നീക്കത്തിന്റെ ഭാഗമായല്ലെന്നും ചോദ്യം ചെയ്യലില്‍ പൊലീസിനോട് വെളിപ്പെടുത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button