KeralaLatest NewsNews

ഗുരുവായൂര്‍ ആനയോട്ടം;ഐതിഹ്യം

ഗുരുവായൂര്‍ ആനയോട്ടം പ്രസിദ്ധമായ ഒരു ചടങ്ങാണ്. ഇതിന് പിന്നില്‍ വിശ്വാസവും ആചാരവുമുണ്ട്. ഗുരുവായൂര്‍ ശ്രീ കൃഷ്ണക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളോടനുബന്ധിച്ചാണ് ഗുരുവായൂര്‍ ആനയോട്ടം നടത്തുന്നത്. ആനയോട്ടത്തിലൂടെയാണ് ഗുരുവായൂരില്‍ ഉത്സവസമയത്തെ ഭഗവാന്റെ സ്വര്‍ണ്ണതിടമ്പ് എഴുന്നള്ളിക്കുന്നതിനുള്ള ആനയെ തിരഞ്ഞെടുക്കുന്നത്. ആദ്യം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരം കടക്കുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കുന്നതാണ് ചടങ്ങ്.
ക്ഷേത്രത്തിന്റെ കിഴക്കുള്ള മഞ്ജുളാല്‍ പരിസരത്ത് നിന്ന് ആരംഭിക്കുന്ന ആനയോട്ടം അമ്പലത്തിന്റെ ഉള്ളില്‍ ഏഴു പ്രദക്ഷിണത്തോടെ അവസാനിക്കുന്നു.

ഐതിഹ്യമിങ്ങനെ

ഒരോ ആചാരങ്ങള്‍ക്ക് പിന്നിലും ഓരോ ഐതിഹ്യങ്ങളും പിന്നിലുണ്ടാകും. ഓരോ ക്ഷേത്രങ്ങള്‍ക്കും പറയാനുള്ളത് വ്യത്യസ്തമായ ഐതിഹ്യങ്ങളായിരിക്കും. അത്തരത്തില്‍ ഗുരുവായൂര്‍ അനയോട്ടത്തിന് പിന്നിലും വലിയൊരു ഐതിഹ്യം നിലനില്‍ക്കുന്നുണ്ട്. ആ ഐതിഹ്യമിങ്ങനെയാണ്. ഗുരുവായൂരമ്പലത്തില്‍ ആനയില്ലാതിരുന്ന കാലത്ത് കൊടുങ്ങല്ലൂരിനടുത്തുള്ള തൃക്കണാമതിലകം ശിവക്ഷേത്രത്തില്‍ നിന്നായിരുന്നു ആനകളെ ഉത്സവത്തിനായി കൊണ്ടുവന്നിരുന്നത്. ഒരു വര്‍ഷം എന്തോ കാരണങ്ങളാല്‍ ആനകളെ അയക്കില്ല എന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. എന്നാല്‍ കൊടിയേറ്റദിവസം ഉച്ചതിരിഞ്ഞ് 3 മണിയോടെ ഒരു കൂട്ടം ആനകള്‍ തൃക്കണാമതിലകം ക്ഷേത്രത്തില്‍ നിന്നു ഗുരുവായൂരില്യേക്ക് ഓടി വന്നു എന്നാണ് ഐതിഹ്യം.

അതിന്റെ ഓര്‍മ്മയ്ക്കായി എല്ലാവര്‍ഷവും ഗുരുവായൂര്‍ ഉത്സവം ആരംഭിക്കുന്നത് ആനയോട്ടത്തോടെണ്. ക്ഷേത്രത്തിന്റെ കിഴക്കുള്ള മഞ്ജുളാല്‍ പരിസരത്ത് നിന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് ആരംഭിക്കുന്ന ആനയോട്ടം അമ്പലത്തിലെ ഉള്ളില്‍ ഏഴു പ്രദക്ഷിണത്തോടെ അവസാനിക്കുന്നു. ആദ്യം കൊടിമരം തൊടുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കും. ആ ആനയെ ആയിരിക്കും 10 ദിവസവും എഴുന്നള്ളിപ്പിനായി ഉപയോഗിക്കുക. ഇതാണ് ഇതിന് പിന്നിലെ ഐതിഹ്യം.

ആനയൂട്ട് ദിവസം ക്ഷേത്രത്തിലെ നാഴികമണി മൂന്നടിച്ചാലാണ് ആനയോട്ടചടങ്ങുകള്‍ ആരംഭിക്കുന്നത്. ഇതിനായി തിരഞ്ഞെടുക്കപ്പെട്ട ആനകളെയാണ് ആനയോട്ടത്തില്‍ പങ്കെടുപ്പിക്കുക. പാരമ്പര്യ അവകാശികള്‍ എടുത്തുകൊടുക്കുന്ന കുടമണികളുംകൊണ്ട് പാപ്പാന്മാര്‍ ക്ഷേത്രത്തില്‍നിന്നും മഞ്ജുളാല്‍ പരിസരത്തേക്കു ഓടിയെത്തി ആനകളെ അണിയിക്കും. ക്ഷേത്രം മാരാര്‍ ശംഖുവിളിക്കുന്നതോടെ ആനയോട്ടം ആരംഭിക്കും. ആദ്യം ഓടിയെത്തി കിഴക്കേ ഗോപുരം കടക്കുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കും. മുന്നിലെത്തുന്ന മൂന്നാനകളെ മാത്രമേ ക്ഷേത്രമതിലകത്തിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. ആനകള്‍ ക്ഷേത്രത്തിനകത്ത് ഏഴ് പ്രദക്ഷിണം വച്ച് കൊടിമരം വണങ്ങുന്നതോടെയാണ് ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button