Latest NewsNewsIndia

കോവിഡ് വ്യാപനം; ആഘോഷങ്ങള്‍ക്ക് കര്‍ശന വിലക്ക്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സംസ്ഥാനങ്ങള്‍. ഡല്‍ഹി, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഹരിയാന സ്ഥാനങ്ങളാണ് ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഈ സംസ്ഥാനങ്ങളില്‍ ഹോളി, ഷബ്-ഇ-ബാരാത്ത്, നവരാത്രി എന്നീ ആഘോഷങ്ങള്‍ പൊതുസ്ഥലത്ത് നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തി. നിയന്ത്രണം കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാരും പോലീസ് ഉദ്യോഗസ്ഥരും ഉറപ്പുവരുത്തണമെന്നും ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. ഡല്‍ഹിയിലെ വിമാനത്താവളങ്ങളിലും, റെയില്‍വെ, സ്റ്റേഷനുകളിലും, ബസ് സ്റ്റേഷനുകളിലും പരിശോധന നടത്തുമെന്നും വ്യക്തമാക്കി.

മുംബൈ നഗരത്തില്‍ പൊതു-സ്വകാര്യ ഇടങ്ങളില്‍ ഹോളി ആഘോഷം നിരോധിച്ച് ബൃഹാന്‍ മുംബൈ കോര്‍പ്പറേഷന്‍ ഉത്തരവിറക്കി. യു.പിയില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ ഹോളി ആഘോഷങ്ങള്‍ നടത്തരുതെന്ന് നിര്‍ദേശമുണ്ട്. പത്തു വയസിന് താഴെയുള്ള കുട്ടികളും 60 വയസിന് മുകളിലുള്ളവരും ആഘോഷങ്ങളില്‍ പങ്കെടുക്കരുതെന്ന് യു.പി സര്‍ക്കാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button