KeralaLatest NewsNews

ആ സഹോദരിയെ കഥാപാത്രമാക്കി ഒരു സിനിമയെടുത്ത് സൂപ്പർ നായികമാരെ കൊണ്ട് അഭിനയിപ്പിക്കാം; നാടകവണ്ടിയുടെ ബോർഡ് വീണ് ആയിരകണക്കിന് ആളുകൾ മരിച്ച നാടല്ലെ കേരളമെന്ന് ഹരീഷ് പേരടി

നാടക ഗ്രൂപ്പിന്റെ പേര് പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡ് വാഹനത്തില്‍ വെച്ചതിന് പിഴയീടാക്കിയ സംഭവത്തിൽ പ്രതികരണവുമായി നാടക പ്രവര്‍ത്തകനും സിനിമ നടനുമായ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. നമുക്ക് ആ സഹോദരിയെ കഥാപാത്രമാക്കി സത്യസന്ധമായി നിയമം നടപ്പാക്കുന്ന നായികയാക്കി ഒരു സിനിമയെടുക്കാം. ഏതെങ്കിലും സൂപ്പർ നായികമാരെ കൊണ്ട് അഭിനയിപ്പിക്കാം. എന്നിട്ട് ഇവർക്ക് കേരളം മുഴുവൻ സ്വീകരണം കൊടുക്കാം. കാരണം നാടകവണ്ടിയുടെ ബോർഡ് വീണ് ആയിരകണക്കിന് ആളുകൾ മരിച്ച നാടല്ലെ കേരളമെന്നും അദ്ദേഹം പരിഹസിക്കുന്നു.

Read also: കത്ത് സ്‌പീക്കർക്ക് കൈമാറാൻ വൈകിയതോടെ ‘എടാ, പോടാ’ എന്ന് പിസി ജോർജ്; ശാസിച്ച് സ്‌പീക്കർ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

നമുക്ക് ഈ സഹോദരിയെ കഥാപാത്രമാക്കി
സത്യസന്ധമായി നിയമം നടപ്പാക്കുന്ന നായികയാക്കി ഒരു സിനിമയെടുക്കാം..ഏതെങ്കിലും സൂപ്പർ നായികമാരെ കൊണ്ട് അഭിനയിപ്പിക്കാം….എന്നിട്ട് ഇവർക്ക് കേരളം മുഴുവൻ സ്വീകരണം കൊടുക്കാം…കാരണം നാടകവണ്ടിയുടെ ബോർഡ് വീണ് ആയിരകണക്കിന് ആളുകൾ മരിച്ച നാടല്ലെ കേരളം.. അതിനാൽ ഇതിന്റെ വീഡിയോയിൽ കാണുന്ന നിസ്സഹായരായ നാടകക്കാരെ വില്ലൻമാരാക്കി സമൂഹ മാദ്ധ്യമങ്ങളിലൂടെ തെറി പറയാം…പ്രിയപ്പെട്ട സഹോദരി ഇങ്ങിനെ ആയിരകണക്കിന് നാടക കലാകാരൻമാർ കേരളം മുഴുവൻ നാടകബോർഡുവെച്ച് തലങ്ങും വിലങ്ങും ഓടിയിട്ടാണ് ഇന്ന് നിങ്ങൾ കാണുന്ന കേരളമുണ്ടായത്..ഒരു നാടകം കളിച്ചാൽ 500 രൂപ തികച്ച് കിട്ടാത്ത നാടക കലാകാരൻമാരും 5000 രൂപ പോലും ബാക്കിയുണ്ടാവാത്ത നാടകസമതിയുടെ നടത്തിപ്പുകാരനും 24000/- രൂപ കൊടുത്ത തെരുവിൽ അപമാനിക്കപ്പെടുമ്പോൾ നമ്മൾ ഇത്രനാളായി ഉണ്ടാക്കിയെടുത്ത സാംസ്കാരിക കേരളമാണ് ലോകത്തിന്റെ മുന്നിൽ നാണം കെടുന്നത്…വിഡിയോ എടുത്ത ആ സഹോദരന്റെ ഡയലോഗ് ഒരിക്കൽ കൂടി ആവർത്തിക്കുന്നു…”ഇതിനെതിരെ പ്രതികരിച്ചില്ലെങ്കിൽ നമ്മളെന്തിനാണ് ഈ പണിയുമായി നടക്കുന്നത് ?”….

shortlink

Related Articles

Post Your Comments

Related Articles


Back to top button