CricketLatest NewsNewsSports

റോഡ് സുരക്ഷാ വേള്‍ഡ് സീരീസ് 2020 : ടീമുകള്‍, കളിക്കാര്‍, ഷെഡ്യൂള്‍, തത്സമയ സ്ട്രീമിംഗ്, ടെലികാസ്റ്റ് അറിയേണ്ടതെല്ലാം

പൊതുജനങ്ങള്‍ക്കിടയില്‍ റോഡ് സുരക്ഷാ അവബോധം സൃഷ്ടിക്കുന്നതിനായി ക്രിക്കറ്റ് ഇതിഹാസങ്ങള്‍ ഒത്തു ച്രുന്ന ഫോഡ് സേഫ്റ്റി സീരീസ് മാര്‍ച്ച് 7 ന് തുടക്കമാകും. ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകളാണ് പങ്കെടുക്കുന്നത്. ഇതിനകം തന്നെ ടീമിലെ കളിക്കാരെയും പ്രഖ്യാപിച്ചു കഴിഞ്ഞു.

കളിക്കാരുടെ നിലവാരം കൊണ്ട് തന്നെ ഇതിനകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് പ്രൊഫഷണല്‍ മാനേജ്മെന്റ് ഗ്രൂപ്പിന്റെ (പിഎംജി) പങ്കാളിത്തത്തോടെ മഹാരാഷ്ട്രയിലെ റോഡ് സേഫ്റ്റി സെല്‍ സംഘടിപ്പിക്കുന്നത്.റൗണ്ട് സെറ്റിന്റെ അവസാനത്തില്‍ പോയ്ന്റ് ടേബിളിലെ ആദ്യ രണ്ട് ടീമുകള്‍ ഫൈനലിലേക്ക്.

ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരം മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ആതിഥേയത്വം വഹിക്കുമ്പോള്‍ അവസാന മത്സരം തലസ്ഥാന നഗരമായ മഹാരാഷ്ട്രയില്‍ സ്ഥിതിചെയ്യുന്ന ബ്രബോര്‍ണ്‍ സ്റ്റേഡിയത്തിലാണ്. റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് രണ്ടാഴ്ചത്തേക്ക് നീണ്ടുനില്‍ക്കും, ആകെ 11 മത്സരങ്ങള്‍ നടക്കും. പരിപാടിക്ക് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) ബിസിസിഐയും ഐസിസിയും നല്‍കിയിട്ടുണ്ട്.

സ്‌ക്വാഡുകള്‍:

ഇന്ത്യന്‍ ലെജന്റ്‌സ് : സച്ചിന്‍ തെണ്ടുല്‍ക്കര്‍ (ക്യാപ്റ്റന്‍), വീരേന്ദര്‍ സെവാഗ്, യുവരാജ് സിംഗ്, അജിത് അഗാര്‍ക്കര്‍, സഞ്ജയ് ബംഗാര്‍, മുനഫ് പട്ടേല്‍, മുഹമ്മദ് കൈഫ്, പ്രജ്ഞാന്‍ ഓജ, സൈരാജ് ബാഹുലെ, അബി കുറുവില്ല, സഹീര്‍ ഖാന്‍, ഇര്‍ഫാന്‍ ദിഗാന്‍.

ദക്ഷിണാഫ്രിക്കന്‍ ലെജന്റ്‌സ് : ജോണ്ടി റോഡ്സ് (ക്യാപ്റ്റന്‍), ഹെര്‍ഷല്‍ ഗിബ്‌സ്, ഗാര്‍നെറ്റ് ക്രൂഗര്‍, ജാക്ക് റുഡോള്‍ഫ്, ആന്‍ഡ്രൂ ഹാള്‍, ആല്‍ബി മോര്‍ക്കല്‍, ജോഹാന്‍ വാന്‍ ഡെര്‍ വാത്ത്, ലാന്‍സ് ക്ലൂസനര്‍, മാര്‍ട്ടിന്‍ വാന്‍ ജാര്‍സ്വെല്‍ഡ്, മോര്‍ണ്‍ വാന്‍ വൈക്, പോള്‍ ഹാരിസ്, റോജര്‍ ടെലിമാച്ചസ്, റയാന്‍ മക്ലാരന്‍.

ഓസ്ട്രേലിയ ലെജന്റ്‌സ്: ബ്രെറ്റ് ലീ (ക്യാപ്റ്റന്‍), ബ്രെറ്റ് ഗീവ്‌സ്, ജേസണ്‍ ക്രെജ, മാര്‍ക്ക് കോസ്ഗ്രോവ്, നഥാന്‍ റിഡണ്‍, ഷെയ്ന്‍ ലീ, ട്രാവിസ് ബര്‍ട്ട്, ബെന്‍ ലാഫ്ലിന്‍, ബ്രാഡ് ഹോഡ്ജ്, ക്ലിന്റ് മക്കേ, സേവ്യര്‍ ഡോഹെര്‍ട്ടി.

വെസ്റ്റ് ഇന്‍ഡീസ് ലെജന്റ്‌സ് : ബ്രയാന്‍ ലാറ (ക്യാപ്റ്റന്‍), ആദം സാന്‍ഫോര്‍ഡ്, കാള്‍ ഹൂപ്പര്‍, ഡാരന്‍ ഗംഗ, ശിവനാരൈന്‍ ചന്ദര്‍പോള്‍, റിക്കാര്‍ഡോ പവല്‍, റിഡ്ലി ജേക്കബ്‌സ്, സാമുവല്‍ ബദ്രി, സുലൈമാന്‍ ബെന്‍, ടിനോ ??ബെസ്റ്റ്, ദിനനാഥ് രാംനാരിന്‍, പെഡ്രോ കോളിന്‍സ്, ഡാന്‍സ ഹയാത്ത്.

ശ്രീലങ്കന്‍ ലെജന്റ്‌സ് : തില്ലകരത്ന ദില്‍ഷന്‍ (ക്യാപ്റ്റന്‍), ചമിന്ദ വാസ്, ഫര്‍വീസ് മഹാരൂഫ്, മര്‍വന്‍ അറ്റപ്പാട്ട്, മുത്തയ്യ മുരളീധരന്‍, രംഗന ഹെരാത്ത്, റോമേഷ് കലുവിത്താരന, സച്ചിത്ര സേനനായക, ചാമര കപുഗെദേര, തിലന്‍ വര്‍ണപുര.

ടൂര്‍ണമെന്റ് ഷെഡ്യൂള്‍ (ഇന്ത്യന്‍ സമയം):

മാര്‍ച്ച് 7

ഇന്ത്യ ലെജന്റ്‌സ് vs വെസ്റ്റ് ഇന്‍ഡീസ് ലെജന്റ്‌സ് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ – രാത്രി 7 മണി

മാര്‍ച്ച് 8

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയ ലെജന്റ്‌സ്, ശ്രീലങ്ക ലെജന്റ്‌സ് – രാത്രി 7 മണി

മാര്‍ച്ച് 10

ഇന്ത്യ ലെജന്റ്‌സ് vs ശ്രീലങ്ക ലെജന്റ്‌സ് നവി മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ – രാത്രി 7 മണി

മാര്‍ച്ച് 11

വെസ്റ്റ് ഇന്‍ഡീസ് ലെജന്റ്‌സ് vs സൗ ത്ത് ആഫ്രിക്ക ലെജന്റ്‌സ്, നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ – രാത്രി 7 മണി

മാര്‍ച്ച് 13

സൗത്ത് ആഫ്രിക്ക ലെജന്റ്‌സ് vs ശ്രീലങ്ക ലെജന്റ്‌സ് നവി മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ – രാത്രി 7 മണി

മാര്‍ച്ച് 14

ഇന്ത്യ ലെജന്റ്‌സ് vs സൗത്ത് ആഫ്രിക്ക ലെജന്റ്‌സ് പൂനെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ (എംസിഎ) സ്റ്റേഡിയത്തില്‍ – രാത്രി 7 മണിക്ക്

മാര്‍ച്ച് 16

ഓസ്ട്രേലിയ ലെജന്റ്‌സ് vs വെസ്റ്റ് ഇന്‍ഡീസ് ലെജന്റ്‌സ് പൂനെയിലെ എംസിഎ സ്റ്റേഡിയത്തില്‍ – രാത്രി 7 മണി

മാര്‍ച്ച് 17

വെസ്റ്റ് ഇന്‍ഡീസ് ലെജന്റ്‌സ് vs ശ്രീലങ്ക ലെജന്റ്‌സ് പൂനെയിലെ എംസിഎ സ്റ്റേഡിയത്തില്‍ – രാത്രി 7 മണി

മാര്‍ച്ച് 19

ഓസ്‌ട്രേലിയ ലെജന്റ്‌സ് vs സൗ ത്ത് ആഫ്രിക്ക ലെജന്റ്‌സ് നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ – രാത്രി 7 മണി

മാര്‍ച്ച് 20

ഇന്ത്യ ലെജന്റ്‌സ് vs ഓസ്ട്രേലിയ ലെജന്റ്‌സ് പൂനെയിലെ എംസിഎ സ്റ്റേഡിയത്തില്‍ – രാത്രി 7 മണി

മാര്‍ച്ച് 22

മുംബൈയിലെ ബ്രാബോര്‍ണ്‍ സ്റ്റേഡിയത്തില്‍ ഫൈനല്‍ -7

തത്സമയ സ്ട്രീമിംഗ്, ടെലികാസ്റ്റ് വിശദാംശങ്ങള്‍:

ടിവി: കളേഴ്‌സ് സിനിപ്ലെക്‌സ്

സ്ട്രീമിംഗ്: വൂട്ട് അപ്ലിക്കേഷന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button