Life Style

കുട്ടികള്‍ക്ക് ആരോഗ്യത്തിന് കൊഴുപ്പ് നീക്കാത്ത പാല്‍

കുട്ടികള്‍ക്ക് കൊഴുപ്പ് നീക്കിയ പാല്‍ ആണോ നല്‍കേണ്ടത് എന്നതാണ് മിക്ക മാതാപിതാക്കളുടെയും സംശയം. ചില കുട്ടികളിലെ അമിതവണ്ണം കൊഴുപ്പടങ്ങിയ പാലുല്‍പന്നങ്ങള്‍ കഴിക്കുന്നതുകൊണ്ടാണോ എന്നതും പലരുടെയും ആശങ്കയാണ്. എന്നാല്‍ ഇനി ഈ ആശങ്ക വേണ്ട.
മെല്‍ബണിലെ അഡ്വാന്‍സസ് ഇന്‍ ന്യൂട്രീഷന്‍ എന്ന ജേണലില്‍ ആണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചുവന്നത്. ഓസ്‌ട്രേലിയയിലെ എഡിത്ത് കൊവാന്‍ യൂണിവേഴ്‌സിറ്റിയാണ് ഫുള്‍ ഫാറ്റ് ഉല്‍പന്നങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് പഠനം നടത്തിയത്. ഈ പഠനം പ്രകാരം കുട്ടികളില്‍ ഫുള്‍ ഫാറ്റ് ഡയറി ഉല്‍പന്നങ്ങളുടെ ഉപയോഗം മൂലം അമിതവണ്ണമോ കൊളസ്‌ട്രോളോ ഉയര്‍ന്ന രക്ത സമ്മര്‍ദമോ ഉണ്ടാകില്ലെന്നാണ് കണ്ടെത്തിയത്.

പാലുല്‍പന്നങ്ങള്‍ കൊഴുപ്പ് നീക്കം ചെയ്ത് ഉപയോഗിച്ചാല്‍ തന്നെയും മറ്റു ഭക്ഷ്യവസ്തുക്കളില്‍നിന്നുള്ള കൊഴുപ്പ് ശരീരത്തില്‍ എത്തിച്ചേരുക തന്നെ ചെയ്യും. പ്രത്യേകിച്ചും കുട്ടികള്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ മധുരപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നവരാണല്ലോ. അതിനാല്‍ പാലില്‍നിന്നു കൊഴുപ്പ് നീക്കം ചെയ്യുന്നതുകൊണ്ട് പ്രത്യേകിച്ച് ഗുണഫലങ്ങള്‍ ഇല്ലെന്നു ചുരുക്കം. ഏതായാലും കുട്ടികള്‍ ആവശ്യത്തിനു പാലും തൈരും കഴിച്ചുതന്നെ വളരട്ടെ

shortlink

Related Articles

Post Your Comments

Related Articles


Back to top button