KeralaLatest NewsNews

ര​ണ്ടു​ വയസ്സുകാരന് തോ​ട്ടി​ല്‍ വീണ് ദാരുണാന്ത്യം

ആ​ല​പ്പു​ഴ: ആലപ്പുഴയിൽ ര​ണ്ടു​ വയസ്സുകാരന് തോ​ട്ടി​ല്‍ വീണ് ദാരുണാന്ത്യം. വീ​ടി​നു മു​ന്നി​ല്‍ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 4.45-ന് ​വീ​ടി​നു മു​ന്‍​വ​ശ​ത്തെ കൈ​ത​ത്തോ​ട് മൂ​ന്നു​മൂ​ല തോ​ട്ടി​ല്‍ വീ​ണാ​യി​രു​ന്നു അ​പ​ക​ടം.

എ​ട​ത്വ ത​ല​വ​ടി കാ​രി​ക്കു​ഴി വാ​ല​യി​ല്‍ റോ​ജി​യു​ടേ​യും അ​നീ​ഷ​യു​ടേ​യും മ​ക​ന്‍ ര​ണ്ടു​വ​യ​സു​ള്ള ആ​ല്‍​ഫി​യാ​ണു മ​രി​ച്ച​ത്. വീ​ട്ടി​ല്‍ പെ​യി​ന്‍റിം​ഗ് ജോ​ലി ന​ട​ക്കു​ക​യാ​യി​രു​ന്ന​തി​നാ​ല്‍ തോ​ടി​നോ​ടു ചേ​ര്‍​ന്നു​ള്ള ഗേ​റ്റ് തു​റ​ന്നു​കി​ട​ക്കു​ക​യാ​യി​രു​ന്നു. ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ആ​ല്‍​ഫി ഗേ​റ്റ് വ​ഴി പോ​യാ​ണു തോ​ട്ടി​ല്‍ വീ​ണ​ത്.

ALSO READ: പതിനേഴുകാരിയിൽ നിന്ന് 13 വയസ്സുകാരന് നേരിടേണ്ടി വന്നത് ക്രൂര ലൈംഗിക പീഡനം; യുവതി മറ്റൊരാളെ വിവാഹം കഴിച്ച ശേഷവും ആൺകുട്ടിയോടുള്ള പീഡനം തുടർന്നു; ഒടുവിൽ യുവതി ഗർഭിണിയായപ്പോൾ അച്ഛനാരെന്നറിയാൻ ഡിഎന്‍എ ടെസ്റ്റ്

കു​ട്ടി​യെ കാ​ണാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്നു​ള്ള തെ​ര​ച്ചി​ലി​ല്‍ ആ​ല്‍​ഫി​യെ തോ​ട്ടി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി​യെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി​മ​ധ്യേ മ​രി​ച്ചു. സം​ഭ​വം ന​ട​ക്കു​ന്പോ​ള്‍ ആ​ല്‍​ഫി​യു​ടെ പി​താ​വും മു​ത്ത​ശി​യും പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​ക​ളും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button