Latest NewsNewsIndia

രാജ്യത്ത് സൈനിക ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രപ്രതിരോധ മന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശം

രാജ്യതലസ്ഥാനത്ത് കൊറോണ പടരുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് സൈനിക ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രപ്രതിരോധ മന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശം . കൊറോണ വൈറസ് ബാധ രാജ്യതലസ്ഥാന നഗരത്തില്‍ കൂടുതല്‍പേര്‍ക്ക് സ്ഥിരീകരിച്ചതോടെയാണ് സൈനിക ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാന്‍ പ്രതിരോധ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരോട് ജനങ്ങള്‍ ധാരാളം തിങ്ങിനിറയുന്ന സ്ഥലങ്ങളില്‍ പോകരുതെന്നും അത്യാവശ്യമല്ലാത്ത വിദേശയാത്രകള്‍ കര്‍ശനമായി ഒഴിവാക്കണമെന്നുമാണ് നിര്‍ദ്ദേശം. പ്രതിരോധമന്ത്രാലയമാണ് രോഗപ്രതിരോധത്തിനായുള്ള മുന്‍കരുതല്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഇന്ത്യന്‍ കരസേനയും നാവിക സേനയും വ്യോമസേനയും പ്രത്യേക മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളും അതാത് സൈനിക വിഭാഗത്തിന് ലഭ്യമാക്കിയിട്ടുള്ളതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ‘ എല്ലാ സൈനികര്‍ക്കും അവരവരുടെ കേന്ദ്രങ്ങളില്‍ കര്‍ശനമായ വൈദ്യപരിശോധന നടത്തിക്കഴിഞ്ഞു. നിലവില്‍ കടുത്ത ജലദോഷമോ മറ്റ് ബുദ്ധിമുട്ടുകളോ അനുഭവിക്കുന്നവര്‍ പ്രത്യേകമായ പരിശോധനക്ക് വിധേയരാകാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സൈനികരോട് കൂടുതല്‍ ജനങ്ങള്‍ വന്നുപോകുന്ന സ്ഥലങ്ങളില്‍ പോകരുതെന്ന നിര്‍ദ്ദേശത്തില്‍ സിനിമാ തീയറ്റര്‍, ആഘോഷങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button