Latest NewsNewsInternational

ലൈസന്‍സ് കിട്ടിയ സന്തോഷത്തില്‍ കാറില്‍ പറപറന്നു ; പക്ഷെ ആ സന്തോഷം നീണ്ടു നിന്നത് പത്തു മിനുട്ട് മാത്രം

ബെയ്ജിങ്ങ്: ലൈസന്‍സിനായുള്ള റോഡ് ടെസ്റ്റ് പാസായി ലൈസന്‍സ് കൈവശം കിട്ടി വെറും പത്ത് മിനിറ്റുകള്‍ മാത്രം ശേഷിക്കവെ ആഘോഷത്തില്‍ കാറില്‍ പാഞ്ഞ യുവാവ് അപകടത്തില്‍പ്പെട്ടു. ചൈനീസ് നഗരമായ സുന്‍യിയില്‍ ഫെബ്രുവരി 21 നാണ് അപകടം ഉണ്ടായത്. ഴാങ്ങ് എന്നാണ് അപകടത്തില്‍പ്പെട്ട യുവാവിന്റെ അവസാന പേരെന്ന് കണ്ടെത്തിയിട്ടുണ്ട്.

ബാരിക്കേഡുകള്‍ ഒന്നുമില്ലാത്ത ഇടുങ്ങിയ പാലത്തിലൂടെ നീങ്ങുന്നതിനിടയിലാണ് കാര്‍ പുഴയിലേക്ക് പതിച്ചത്. ഡ്രൈവിങ്ങ് ലൈസന്‍സ് കിട്ടിയതിന്റെ അഭിനന്ദന സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കുന്ന തിരക്കിലായിരുന്നു യുവാവ്. പെട്ടെന്ന് തന്നെ കാറിന്റെ ഡോറിലുടെ യുവാവ് പുറത്തേയ്ക്ക് ചാടി.ക്രെയ്നിന്റെ സഹായത്തോടെ യുവാവിനേയും കാറിനേയും പുഴയില്‍ നിന്ന് പൊക്കിയെടുക്കുകയായിരുന്നു. കാര്‍ പുഴയിലേയ്ക്ക് പതിച്ച ദൃശ്യങ്ങള്‍ സുരക്ഷാ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സുന്‍യി ട്രാഫിക് പോലീസാണ് അപകടത്തിന്റെ ദൃശ്യം സഹിതം സോഷ്യല്‍മീഡിയയിലൂടെ വിവരം പങ്കുവെച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button