Latest NewsSaudi ArabiaNewsGulf

ഗൾഫ് രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം അഞ്ചായെന്നു റിപ്പോർട്ട്

റിയാദ് : സൗദിയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം(കോവിഡ്-19) അഞ്ചായെന്നു റിപ്പോർട്ട്. വ്യാഴാഴ്ച മൂന്നു പേരിൽ കൂടി കൊറോണ വൈറസ്(കോവിഡ്-19) സ്ഥിരീകരിച്ചതോടെയാണ്  രാജ്യത്തെ രോഗബാധിതരുടെ എണ്ണം അഞ്ചായത്. രോഗം ബാധിച്ചവരിൽ ദമ്പതികളുമുള്‍പ്പെട്ടു. രോഗബാധ സ്ഥിരീകരിച്ച മൂന്നുപേരും ഇറാൻ സന്ദർച്ച ശേഷം ബഹ്‌റൈൻ വഴി സൗദിയിൽ മടങ്ങിയെത്തിവരാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇറാൻ സന്ദർശിച്ച വിവരം ഇവർ  അധികൃതരോട് വെളിപ്പെടുത്തിയിരുന്നില്ല. മറ്റൊരാൾ ഇറാൻ സന്ദർശിച്ച ശേഷം കുവൈറ്റിൽ നിന്ന് മടങ്ങിയെത്തിയ ആളാണ്. കുവൈറ്റിൽ പോകുന്നതിനു മുൻപ് ഇറാനും സന്ദർശിച്ചിരുന്നു. വീട്ടിൽ തിരിച്ചെത്തിയ ഇയാളിൽ നിന്നാണ് ഭാര്യയിലേക്കും രോഗം പകർന്നതെന്ന് അധികൃതർ അറിയിച്ചു.

Also read : ലോകം കൊറോണ ഭീതിയില്‍ : കനത്ത ജാഗ്രത… പുറത്തയ്ക്ക് ഇറങ്ങരുതെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം

രോഗബാധിതരായവരെ ഐസൊലേഷൻ വാർഡുകളിൽ പാർപ്പിച്ചിരിക്കുകയാണ്. രോഗബാധിതരുമായി ഇടപഴകിയ എല്ലാവരുടെയും സ്രവ സാമ്പിളുകൾ പരിശോധനക്ക് അയച്ചതായും പരിശോധനാ ഫലം വരുന്ന മുറക്ക് അത് പുറത്തുവിടുമെന്നും കൊറോണയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 937 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും മന്ത്രാലയം വ്യക്തമാക്കി.

രോഗ നിയന്ത്രണത്തിന് കർശന മുൻകരുതൽ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നിയന്ത്രണങ്ങളുടെ ഭാഗമായി മക്ക അതിർത്തികളിൽനിന്നു തീർത്ഥാടകരെ തിരിച്ചയച്ചു തുടങ്ങി. ആഭ്യന്തര ഉംറ തീർത്ഥാടകർക്കും താല്ക്കാലിക വിലക്കേർപ്പെടുത്തിയതിനെ തുടർന്നാണ് മക്ക അതിർത്തിയിൽ പരിശോധ കർശനമാക്കാനും തീർത്ഥാടകരെ തിരിച്ചയക്കുവാനും കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button