Latest NewsKeralaNews

തൊഴിലുടമയുടെ പീഡനത്തില്‍ ദേഹമാകെ പൊള്ളലേറ്റ എസ്.ഹരിദാസിനെ സഹായിക്കാന്‍ നടന്‍ മമ്മൂട്ടി : ചികിത്സ നടന്‍ മമ്മൂട്ടി ഡയറക്ടറായ ചികിത്സാ കേന്ദ്രം ഏറ്റെടുക്കും

ആലപ്പുഴ : തൊഴിലുടമയുടെ പീഡനത്തില്‍ ദേഹമാകെ പൊള്ളലേറ്റ എസ്.ഹരിദാസിനെ സഹായിക്കാന്‍ നടന്‍ മമ്മൂട്ടി . ചികിത്സ നടന്‍ മമ്മൂട്ടി ഡയറക്ടറായ ചികിത്സാ കേന്ദ്രം ഏറ്റെടുക്കും
മലേഷ്യയില്‍ തൊഴിലുടമയുടെ പീഡനത്തില്‍ പൊള്ളലേറ്റ ഹരിപ്പാട് സ്വദേശി എസ്.ഹരിദാസിന്റെ ചികിത്സ ഏറ്റെടുക്കാമെന്നു നടന്‍ മമ്മൂട്ടി ഡയറക്ടറായ പതഞ്ജലി ആയുര്‍വേദ ചികിത്സാലയം അറിയിച്ചു. . പൊള്ളല്‍ സംബന്ധിച്ച എല്ലാ ചികിത്സയും യാത്രച്ചെലവും മറ്റും സ്ഥാപനം നല്‍കുമെന്നു ഡയറക്ടര്‍ ഡോ. കെ.ജ്യോതിഷ് കുമാര്‍ പറഞ്ഞു.

Read Also : മലേഷ്യയിൽ തൊഴിലുടമയുടെ ക്രൂരപീഡനത്തിനിരയായ ഹരിദാസന് മോചനം

മമ്മൂട്ടിയും ഡോ. ജ്യോതിഷ് കുമാറും ചര്‍ച്ച ചെയ്താണ് ഹരിദാസിനെ സഹായിക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യം ഡോ. ജ്യോതിഷ് കുമാര്‍ ഹരിദാസിന്റെ ബന്ധുക്കളുമായി സംസാരിച്ചു. ഹരിദാസിന്റെ മൂത്ത മകള്‍ ഹരിലക്ഷ്മി 10ാം ക്ലാസ് പരീക്ഷയ്ക്ക് ഒരുങ്ങുകയാണ്. പരീക്ഷകള്‍ കഴിഞ്ഞാലുടന്‍ ചികിത്സയ്ക്കു പോകാനാണു കുടുംബത്തിന്റെ തീരുമാനം.

പതഞ്ജലിക്കു കുറ്റിപ്പുറത്തും കൊച്ചി പനമ്പള്ളി നഗറിലും ആശുപത്രിയുണ്ട്. പൊള്ളല്‍ സംബന്ധിച്ച എല്ലാ പ്രശ്‌നങ്ങളുടെയും ചികിത്സ ഹരിദാസിനു പൂര്‍ണമായും സൗജന്യമായിരിക്കുമെന്നും ഡോ. ജ്യോതിഷ് കുമാര്‍ പറഞ്ഞു. നോര്‍ക്ക ഉദ്യോഗസ്ഥര്‍ ഇന്നലെ ഹരിദാസിന്റെ വീട്ടിലെത്തി വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. പ്രവാസികള്‍ക്കുള്ള സഹായങ്ങള്‍ ലഭ്യമാക്കാന്‍ നടപടിയെടുക്കാമെന്ന് ഉറപ്പുനല്‍കി. പ്രവാസി ക്ഷേമനിധിയില്‍ അംഗമാകാനുള്ള അപേക്ഷ പൂരിപ്പിച്ചു വാങ്ങി

shortlink

Related Articles

Post Your Comments

Related Articles


Back to top button