Latest NewsNewsBusiness

20 ദശലക്ഷം ഉപയോക്താക്കള്‍ എന്ന നേട്ടവുമായി യോനോ എസ്ബിഐ

കൊച്ചി•രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ സമഗ്ര ഡിജിററല്‍ പ്ലാറ്റ്‌ഫോമായ യോനോയ്ക്ക് മികച്ച പ്രതികരണം. 20 ദശലക്ഷം ഉപയോക്താക്കളാണ് യോനോയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2017 നവംബറില്‍ പ്രവര്‍ത്തനം തുടങ്ങിയ യോനോ ബാങ്കിങ്, ഷോപ്പിങ്, ലൈഫ്‌സ്‌റ്റൈല്‍, നിക്ഷേപ ആവശ്യങ്ങള്‍ തുടങ്ങിയ എല്ലാ സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്നതിനാല്‍ വളരേയേറെ ജനകീയത നേടിയെടുത്തു. 20 ലധികം വിഭാഗങ്ങളിലായി നൂറിലധികം ഇ- കോമേഴ്‌സ് സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് കഴിഞ്ഞ 2 വര്‍ഷത്തിനിടെ യോനോയ്ക്ക് സാധിച്ചു. യോനോ കൃഷി, യോനോ ഗ്ലോബല്‍, യോനോ കാഷ്, യോനോ ഷോപ്പിങ് ഫെസ്റ്റിവല്‍ തുടങ്ങിയ നിരവധി സംരംഭങ്ങളും ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിയിരിക്കുന്നു.

ഇതുവരെ 6.8 ദശലക്ഷം എസ്ബി അകൗണ്ടുകള്‍ യോനോ വഴി തുടങ്ങിയിട്ടുണ്ട്. എപ്പോഴും ലഭ്യമായ ഡിജിറ്റല്‍ സേവിങ്‌സ് അകൗണ്ട് വഴി ലഭ്യമാക്കുന്ന സേവനത്തിന് കെവൈസി ആവശ്യത്തിന് ഒരൊറ്റ തവണ ശാഖ സന്ദര്‍ശിക്കേണ്ട ആവശ്യം മാത്രമേയുളളൂ. യോനോ വഴി ഓരോ ദിവസവും 20000 അകൗണ്ടുകള്‍ തുറക്കപ്പെടുന്നു. കാര്‍ഡ് ആവശ്യമില്ലാത്ത 5 ദശലക്ഷം എടിഎം ഇടപാടുകള്‍ ഇത് വരെ യോനോ കാഷ് വഴി 2,50,000 കാഷ് പോയിന്റുകളിലൂടെ നടന്നു കഴിഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഒരു ലക്ഷം ക്രെഡിറ്റ് കാര്‍ഡുകളും യോനോ വഴി നല്‍കി.

യോനോ വഴി 11530.70 കോടി രൂപ മൂല്യമുളള 8.70 ലക്ഷം പ്രീ അപ്രൂവ്ഡ് ലോണുകളും നല്‍കിയിട്ടുണ്ട്. 4000 ലോണുകളാണ് ഇത്തരത്തില്‍ ഒരു ദിവസം നല്‍കിയത്. 3.4 ലക്ഷം യോനോ കൃഷി അഗ്രി ഗോള്‍ഡ് ലോണുകളും വിതരണം ചെയ്തു.

പ്രതിദിനം ശരാശരി 10,000 യോനോ കൃഷി അഗ്രി ഗോള്‍ഡ് ലോണുകളാണ് നല്‍കിയത്. മാണ്ടി എന്ന പേരില്‍ അഗ്രി ഇന്‍പുട്ട് വിപണിയും, മിത്ര എന്ന പേരില്‍ നോളജ് ഹബും യോനോ കൃഷി നല്‍കുന്നുണ്ട്. ഷോപ്പിങിനും, ലൈഫ് സ്‌റ്റൈലിനുമൊപ്പം നിക്ഷേപ ശീലങ്ങള്‍ ഉപയോക്താക്കള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതിനുളള നടപടികളും യോനോ എസ്ബിഐ കൈക്കൊളളുന്നുണ്ട്. കഴിഞ്ഞ 27 മാസങ്ങള്‍ക്കുളളില്‍ 4 ലക്ഷം ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികളും 67,511 മ്യൂച്ച്വല്‍ ഫണ്ടുകളും യോനോ നല്‍കിയിട്ടുണ്ട്.

‘’എസ്ബിഐയുടെ ഡിജിറ്റല്‍ സംരംഭമായ യോനോ പുതിയ ഉയരങ്ങളിലെത്തിയതില്‍ ഏറെ സന്തോഷമുണ്ട്. യോനോയോടുളള വിശ്വാസ്യതയും സ്വീകാര്യതയും തെളിയിക്കുന്നതാണ് 20 ദശലക്ഷം രജിസ്റ്റേര്‍ഡ് ഉപയോക്താക്കള്‍ എന്ന നേട്ടം. തങ്ങളുടെ അധ്വാനവും നിക്ഷേപവും മികച്ച ഫലം സൃഷ്ടിച്ചു എന്നതില്‍ ഏറെ സന്തോഷമുണ്ട്. നവീനമായ സാങ്കേതികവിദ്യയുടെ പിന്‍ബലത്തില്‍ നിലവിലുളളതും വരാനിരിക്കുന്നതുമായ എല്ലാ ഉപയോക്താക്കള്‍ക്കും സന്തോഷകരമായ ഷോപ്പിങ്, ബാങ്കിങ്, ലൈഫ് സ്‌റ്റൈല്‍ അനുഭവങ്ങള്‍ യോനോ നല്‍കും, എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button