Latest NewsKeralaNattuvarthaNews

ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണമരണം : ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ : ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണമരണം. കണ്ണൂർ പാനൂർ ചെണ്ടയാട് ഗുരുദേവ സ്മാരകം യുപി സ്‍കൂളിന് സമീപമുണ്ടായ അപകടത്തിൽ കല്ലുവളപ്പ് പുതിയ പറമ്പത്ത് സത്യൻറയും പ്രനിഷയുടെയും മകളും. സെൻട്രൽ പുത്തൂർ എൽപി സ്‍കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായ അൻവിയ (7) യാണ് മരിച്ചത്. ബുധനാഴ്‍ച രാവിലെയാണ് സംഭവം.

Also read : സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; ജാഗ്രതാ നിര്‍ദേശം

അമ്മാവന്‍ ഓടിച്ച ബൈക്കിൽ സ്‍കൂളിലേക്ക് പോകുകയായിരുന്നു അൻവിയ. മുമ്പില്‍ പോയ ടിപ്പർ ലോറി വലതു ഭാഗത്തെ റോഡിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടയിൽ പിന്നാലെ എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തലയടിച്ച് വീണ കുട്ടിയെ ഉടൻ തന്നെ പാനൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

https://www.facebook.com/100002445936420/videos/2786173971474107/

സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകുന്നു.ബസ് കാത്ത് നിൽക്കുകയായിരുന്ന സ്‍കൂൾ വിദ്യാർഥികളടക്കം നിരവധി യാത്രക്കാര്‍ നോക്കി നില്‍ക്കെയാണ് അപകടം ഉണ്ടായത്. ലോറി തിരിയുന്നത് മനസിലാക്കാതെ ബൈക്ക് ഇടിച്ചു കയറിയതാണെന്നും അമിതവേഗതിയില്‍ വളവുതിരിഞ്ഞ ലോറിയുടെ പിന്‍ഭാഗം ബൈക്കില്‍ തട്ടിയതാണെന്നും റിപ്പോർട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button