Latest NewsIndiaInternational

കൊ​റോ​ണ മൂലം ആഗോള തലത്തിൽ കടുത്ത ആശങ്ക : 29 കോ​ടി വി​ദ്യാ​ര്‍​ഥി​ക​ള്‍ പ്ര​തി​സ​ന്ധി​യി​ല്‍

രോ​ഗം ഏ​റെ ബാ​ധി​ച്ചി​രി​ക്കു​ന്ന ഇ​റ്റ​ലി​യി​ല്‍ മാ​ര്‍​ച്ച്‌ 15 വ​രെ രാ​ജ്യ​ത്തെ എ​ല്ലാ സ്കൂ​ളു​ക​ള്‍​ക്കും അ​വ​ധി​യാ​ണ്.

ജ​നീ​വ: കൊ​റോ​ണ വൈ​റ​സ് ബാ​ധ ആ​ഗോ​ള വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത് വ​ന്‍ പ്ര​തി​സ​ന്ധി. 13 രാ​ജ്യ​ങ്ങ​ളി​ലാ​യ് 29 കോ​ടി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ്കൂ​ള്‍ വി​ദ്യാ​ഭ്യാ​സം മു​ട​ങ്ങി​യ​താ​യി യു​നെ​സ്കോ അ​റി​യി​ച്ചു.ഒ​ന്‍​പ​ത് രാ​ജ്യ​ങ്ങ​ളി​ല്‍ പ്രാ​ദേ​ശി​ക​മാ​യി സ്കൂ​ളു​ക​ള്‍ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​വി​ട​ങ്ങ​ളി​ല്‍ പൂ​ര്‍​ണ​മാ​യി സ്കൂ​ളു​ക​ള്‍ അ​ട​ച്ചി​ട്ടാ​ല്‍ 18 കോ​ടി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കൂ​ടി പ​ഠ​നം മു​ട​ങ്ങും. രോ​ഗം ഏ​റെ ബാ​ധി​ച്ചി​രി​ക്കു​ന്ന ഇ​റ്റ​ലി​യി​ല്‍ മാ​ര്‍​ച്ച്‌ 15 വ​രെ രാ​ജ്യ​ത്തെ എ​ല്ലാ സ്കൂ​ളു​ക​ള്‍​ക്കും അ​വ​ധി​യാ​ണ്.​ഇ​റാ​ന്‍, ജ​പ്പാ​ന്‍, ചൈ​ന എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലും പൂ​ര്‍​ണ​മാ​യും സ്കൂ​ളു​ക​ള്‍ അ​ട​ച്ചി​ട്ട നി​ല​യി​ലാ​ണ്.

ഇതിനിടെ കോവിഡ് ഭീതി ലോകത്തെ വരിഞ്ഞുമുറുകുമ്പോള്‍ ഫേസ്ബുക്കിന്‍റെ ഓഫീസുകളും അടയ്ക്കുന്നു. സിങ്കപ്പൂര്‍ ഓഫീസിലെ ഒരു ജീവനക്കാരന് കൊവിഡ് 19 ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഓഫീസുകള്‍ അടയ്ക്കാന്‍ തീരുമാനമാകുന്നത്. ലണ്ടനിലെ ഓഫീസും സിങ്കപ്പൂരിലെ ആസ്ഥാന ഓഫീസിന്‍റെ ഭാഗവുമാണ് അടയ്ക്കുന്നത്. രോഗബാധിതനായി കണ്ടെത്തിയ ആളോട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഓഫീസുകളില്‍ വൈറസ് മുക്തമാക്കുന്നതിനായി അടച്ചുപൂട്ടുമെന്ന് ഫേസ്ബുക്ക് വ്യക്തമാക്കിക്കഴിഞ്ഞു.

വെള്ളിയാഴ്ചയാണ് ഫേസ്ബുക്കിന്‍റെ മറീന വണ്‍ ഓഫീസിലെ ജീവനക്കാരന് കൊവിഡ് 19 ബാധ ഉള്ളതായി സ്ഥിരീകരിച്ചത്. അടുത്തിടെ ഇയാള്‍ ലണ്ടന്‍ ഓഫീസ് സന്ദര്‍ശിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് ലണ്ടനിലെ ഓഫീസും അടയ്ക്കാന്‍ തീരുമാനമായത്. മാര്‍ച്ച്‌ 13 വരെ വീട്ടിലിരുന്ന് ജോലി തുടരാനാണ് നിര്‍ദ്ദേശം. രോ​ഗ​ബാ​ധ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി​ല്ലെ​ങ്കി​ല്‍ വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള അ​വ​കാ​ശം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന രി​തീ​യി​ലേക്ക് കാ​ര്യ​ങ്ങ​ള്‍ മാ​റി​യേ​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പും സം​ഘ​ട​ന ന​ല്‍​കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button