Latest NewsNewsInternational

കൊറോണ; ഈ നാല് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒമാനില്‍ പ്രവേശന വിലക്ക്

മസ്‌കത്ത്: ഭയപ്പെടുത്തും വിധം കൊറോണ വൈറസ് ലോകരാജ്യങ്ങളിലേക്ക് വ്യാപിക്കുമ്പോള്‍ കര്‍ശന നിയന്ത്രണങ്ങളുമായി ഒമാന്‍. നാല് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒമാനില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. രോഗം പടരാതിരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്. ചൈന, ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്കാണ് പ്രവേശന വിലക്ക്. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം ഒമാനില്‍ താമസിക്കുന്ന ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ നിലവില്‍ രാജ്യത്തിന് പുറത്താണെങ്കില്‍ സാധുവായ വിസയുണ്ടെങ്കിലും പ്രവേശനം അനുവദിക്കില്ല. ഇവര്‍ നിലിവില്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഒമാനില്‍തന്നെ തുടരണമെന്നും ഈ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച മറ്റു വിദേശികള്‍ക്കും വിലക്ക് ബാധകമായിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അതേസമയം ലോകത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം വെള്ളിയാഴ്ച ഒരുലക്ഷം കടന്നു. 1,01,569 പേരിലാണ് വൈറസ് സ്ഥിരീകരിച്ചത്. മരണം 3461 ആയി. ഇറ്റലിയിലും ഇറാനിലും വൈറസ് അനിയന്ത്രിതമാംവിധം പടരുകയാണ്. ഇറ്റലിയില്‍ മരണം 197 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button