Latest NewsNewsInternational

മദ്യം കഴിച്ചാല്‍ കൊറോണ മാറുമോ; ലോകാരോഗ്യ സംഘടനയുടെ വിശദീകരണമിങ്ങനെ

ന്യൂഡല്‍ഹി: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ മദ്യംകൊണ്ടും വെളുത്തുള്ളി വേവിച്ച വെള്ളം കൊണ്ട് സാധിക്കുമെന്ന് ചില വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ വിശദീകരണമിങ്ങനെയാണ്. മദ്യപിക്കുന്നത് കൊറോണ വൈറസ് ബാധിക്കാതിരിക്കാന്‍ സഹായിക്കില്ലെന്നാണ് വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും സംഘടന പറയുന്നു.

ഏതെങ്കിലും പ്രതലത്തെ അണുവിമുക്തമാക്കുന്നതിന് ആല്‍കഹോളും ക്ലോറിനും ഉപയോഗപ്രദമാണ്. എന്നാല്‍ ആല്‍കഹോള്‍, ക്ലോറിന്‍ എന്നിവ ദേഹത്ത് സ്പ്രേ ചെയ്യുന്നത് കൊണ്ട് ശരീരത്തിനുള്ളിലുളള വൈറസിനെ നശിപ്പിക്കാന്‍ സാധിക്കില്ലെന്നും ഇങ്ങനെ സ്പ്രേ ചെയ്താല്‍ വസ്ത്രത്തെയും കണ്ണ്, വായ തുടങ്ങിയ അവയവങ്ങളും പ്രതികൂലമായി ബാധിക്കുമെന്ന് ഇത് മറ്റ് പലഅപകടങ്ങള്‍ക്കും കാരണമായേക്കാമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.

വൈറസിനെ പ്രതിരോധിക്കുന്നതിനായി ആല്‍കഹോള്‍ അടങ്ങിയിട്ടുള്ള അണുനാശിനികള്‍ കൈകളില്‍ പുരട്ടുക, സോപ്പ്, വെള്ളം ഇവയുപയോഗിച്ച കൈകള്‍ ഇടയ്ക്കിടെ കഴുകുകാനും നിര്‍ദേശിക്കുന്നുണ്ട്. ചുടുവെള്ളത്തില്‍ കുളിക്കുന്നത് രോഗത്തെ പ്രതിരോധിക്കാനുതകില്ല.

നേരത്തെയും ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കൂടാതെ ഒരു ബ്രിട്ടീഷ് പൗരന്‍ മദ്യം കഴിച്ച് തന്റെ കൊറോണ ബാധ മാറിയെന്ന അവകാശവാദവുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇതിനെ പാടെ തള്ളുന്ന വിശദീകരണവുമായാണ് ലോകാരോഗ്യ സംഘടന എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button