Latest NewsNewsInternational

സ്വന്തം അമ്മയെ അടിച്ച് കൊന്ന് തല കത്തിയും കത്രികയും ഉപയോഗിച്ച് അറത്തു മാറ്റി; മകളുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ ഇങ്ങനെ

യുകെ : മക്കള്‍ മനഃസാക്ഷി ഇല്ലാതെ മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തുന്നത് തുടര്‍ക്കഥയാകുന്നു. അത്തരത്തില്‍ സ്വന്തം അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മകളുടെ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് ലോകം. യുകെയിലെ അഷിങ്ടണിലാണ് സംഭവം.

36 കാരിയായ മകള്‍ സ്വന്തം അമ്മയുടെ തല കത്തിയും കത്രികയും ഉപയോഗിച്ച് അറത്തു. ശേഷം ബാഗിലാക്കി. സുഹൃത്തിന്റെ മുന്നില്‍വച്ച് പുറത്തെടുത്ത് ഉമ്മ നല്‍കി. കോടതിമുറിയിലാണ് ഇവരുടെ വെളിപ്പെടുത്തല്‍. ഇവരുടെ വാദ് കേട്ട് കോടതിയും ഞെട്ടി.

73-കാരിയായ അമ്മയെ മകളായ ഒഡെസ്സ ടാമ്മി കാരെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയിരിക്കുന്നത്. വീട്ടില്‍വച്ച് അമ്മയെ അടിച്ച് കൊന്ന ശേഷം തലയറുത്ത് തലച്ചോറ് പുറത്തെടുത്തത്. പിന്നാലെ തല ബാഗിലാക്കി കുടുംബ സുഹൃത്തിന്റെ അടുത്തെത്തി. ബാഗില്‍ നിന്ന് തല പുറത്തെടുത്ത് ഉമ്മ നല്‍കി. സുഹൃത്ത് പോലിസില്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് വീട്ടില്‍ നിന്ന് ഒളിഞ്ഞിരുന്ന കാരെയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ വിചാരണ നടക്കുകയാണ്. മകളുടെ വിവരിക്കല്‍ കേട്ട് കോടതി പോലും ഞെട്ടിയിരിക്കുകയാണ്. അതിക്രൂരമായാണ് അമ്മയെ മകള്‍ കൊലപ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button