Latest NewsNewsOmanGulf

സ്ത്രീകള്‍ ഉള്‍പ്പെടെ 12 പ്രവാസികൾ ഗൾഫ് രാജ്യത്ത് അറസ്റ്റിൽ

മസ്കറ്റ് : സ്ത്രീകള്‍ ഉള്‍പ്പെടെ 12 പ്രവാസികൾ ഒമാനിൽ അറസ്റ്റിൽ. വ്യാഴാഴ്ച നടന്ന പരിശോധനയില്‍ വിവിധ റസ്റ്റോറന്റുകളില്‍ ജോലി ചെയ്തിരുന്നവരാണ് തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് പിടിയിലായതെന്ന് മാന്‍പവര്‍ മന്ത്രാലയം അറിയിച്ചു.

Also read : കൊ​റോ​ണ വൈ​റസിനെ ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ട​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

വാദി കബീര്‍, റുവി എന്നിവിടങ്ങളിലെ നിരവധി റസ്റ്റോറന്റുകളിലാണ് മാന്‍പവര്‍ മന്ത്രാലയത്തിന് കീഴിലുള്ള മസ്‍കത്ത് ജോയിന്റ് ഇന്‍സ്‍പെക്ഷന്‍ ടീം പരിശോധന നടത്തിയത്. അറസ്റ്റിലായവരിൽ നാല് പേർ സ്ത്രീകളാണെന്നും പിടിയിലായവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിവരികയാണെന്നും അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button