Latest NewsKeralaNattuvarthaNews

റെയിൽവേ സ്റ്റേഷൻ റോഡിൽ രണ്ട് പഴയ തോക്കുകളും ആറ് തിരകളും കണ്ടെത്തി, തുരുമ്പെടുത്ത് ദ്രവിച്ച നിലയിൽ : സംഭവം കാസർഗോഡ്

കാസര്‍ഗോഡ്: രണ്ട് പഴയ തോക്കുകളും ആറ് തിരകളും കണ്ടെത്തി. കാസര്‍കോട് റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്നും വെള്ളിയാഴ്ച വൈകിട്ടാണ് തുരുമ്പെടുത്ത് ദ്രവിച്ച നിലയിൽ രണ്ട് കൈത്തോക്കുകളും ആറ് തിരകളും കണ്ടെത്തിയത്.

Also read : കളിച്ചുകൊണ്ടിരിക്കെ പിക്കപ്പ് ജീപ്പിനടിയിൽപ്പെട്ട് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

റോഡിന്‍റെ അരികില്‍ കേബിളിടുന്നതിനായി കുഴി എടുക്കുന്ന തൊഴിലാളികൾക്കാണ് തോക്ക് ലഭിച്ചത്. കണ്ടെത്തിയ തോക്കുകൾക്ക് നല്ല പഴക്കമുണ്ട്. അടുത്ത കാലത്തതൊന്നും ഉപയോഗിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button