Latest NewsKeralaNews

കർഷകനെ നിരന്തരം ഭീഷണിപ്പെടുത്തിയ പൊലീസ് സർക്കിൾ ഇൻസ്പെക്ടർക്കെതിരെ കർശന നടപടി

കൊച്ചി: കർഷകനെ നിരന്തരം ഭീഷണിപ്പെടുത്തിയ തൊടുപുഴ മുന്‍ സി.ഐ. എന്‍.ജി.ശ്രീമോനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സിവില്‍തര്‍ക്കത്തില്‍ അന്യായമായി ഇടപെട്ട് ശ്രീമോന്‍ പീഡിപ്പിക്കുന്നുവെന്നാരോപിച്ച്‌ തൊടുപുഴ ഉടുമ്ബന്നൂര്‍ സ്വദേശി ബേബിച്ചന്‍ വര്‍ക്കി നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ശ്രീമോനെതിരെ സമാനപരാതികള്‍ ഉള്ളതായും ഹര്‍ജിയില്‍ പറയുന്നു. ഉടുമ്ബന്നൂര്‍ സ്വദേശി വിജോ സ്‌കറിയയും ബേബിച്ചന്‍ വര്‍ക്കിയും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഇരുവരും പരാതിയുമായി ശ്രീമോനെ സമീപിക്കുന്നത്. ബേബിച്ചന്‍ വര്‍ക്കിയുടെ ഹര്‍ജിയിന്മേല്‍ വിജിലന്‍സ് ഐ.ജി. എച്ച്‌. വെങ്കിടേഷ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ശ്രീമോനെ ഉടനടി സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യണമെന്ന് വെള്ളിയാഴ്ച കോടതി ആവശ്യപ്പെട്ടിരുന്നു.

ALSO READ: പൗരത്വ ഭേദഗതിക്ക് എതിരായ പ്രതിഷേധങ്ങള്‍ ആളിക്കത്തിക്കാന്‍ പാകിസ്ഥാന്‍ ശക്തമായ ഇടപെടല്‍ നടത്തി; തെളിവുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്

എന്നാല്‍ വിജോയുടെ പ്രലോഭനങ്ങളില്‍ വീണ ശ്രീമോന്‍ തന്നെ അകാരണമായി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. സര്‍വീസില്‍ നിരവധി ബ്ലാക്ക് മാര്‍ക്കുകളുള്ള പോലീസ് ഉദ്യോഗസ്ഥനാണ് എന്‍.ജി.ശ്രീമോന്‍. ഇത്തരത്തിലൊരു ഉദ്യോഗസ്ഥനെ എന്തുകൊണ്ടാണ് സര്‍വീസില്‍ തുടരാന്‍ അനുവദിക്കുന്നതെന്നും കോടതി ചോദിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button