Latest NewsNewsIndia

രാജ്യ സുരക്ഷയ്ക്ക് വേണ്ടി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരിച്ച നടപടികൾ മികച്ചത്; ആറ് വർഷത്തിനിടയ്ക്ക് രാജ്യത്ത് ഒറ്റ ബോംബ് സ്‌ഫോടനം പോലും നടന്നിട്ടില്ലെന്ന് പ്രകാശ് ജാവ്‌ദേക്കര്‍

പൂനെ: നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ രാജ്യത്ത് ഒറ്റ ബോംബ് സ്‌ഫോടനം പോലും നടന്നിട്ടില്ലെന്ന് പ്രകാശ് ജാവ്‌ദേക്കര്‍. ബിജെ മെഡിക്കല്‍ കോളേജിലെ ജന്‍ ഔഷധി ദിവസ് ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2014 ല്‍ മോഡി സര്‍ക്കാര്‍ അധികാരത്തില്‍ കയറുന്നതിന് മുന്‍പ് രാജ്യത്തെ പ്രമുഖ നഗരങ്ങളിലെല്ലാം ബോംബ് സ്‌ഫോടനം തുടര്‍ക്കഥയായിരുന്നു. പൂനെ, വഡോദര, അഹമ്മദ്‌നഗര്, ഡല്‍ഹി, മുംബൈ എന്നീ നഗരങ്ങളിലെല്ലാം നടന്നത് നമ്മള്‍ കണ്ടതാണ്. പത്ത് ദിവസങ്ങളില്‍ ഒന്ന് വച്ച്‌ ബോബ് സ്‌ഫോടനങ്ങള്‍ ഉണ്ടാവുകയും നിരവധി ആളുകള്‍ കൊല്ലപ്പെടുകയും ചെയ്‌തിരുന്നു. എന്നാല്‍ കഴിഞ്ഞ ആറുവര്‍ഷത്തിന് ഇടയില്‍ ഇത്തരമൊരു സംഭവം പോലും നടന്നിട്ടില്ലെന്നും പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരിച്ച നടപടികളാണ് ഇതിന് കാരണമെന്നും പ്രകാശ് ജാവ്‌ദേക്കര്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button