Latest NewsKeralaNews

തെരുവ് പട്ടി വിദ്യാര്‍ത്ഥിനിയെ കടിച്ചു : തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ചെയ്ത സംഭവം ആരെയും ഞെട്ടിയ്ക്കും

കോഴിക്കോട് : തെരുവ് പട്ടി വിദ്യാര്‍ത്ഥിനിയെ കടിച്ചു, തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ചെയ്ത സംഭവം ആരെയും ഞെട്ടിയ്ക്കും. പട്ടിയുടെ കടിയേറ്റ് പരിക്കേറ്റ വിദ്യാര്‍ഥിനി കടിച്ച പട്ടിയെ കഴുത്തുഞെരിച്ചു കൊന്നു. കോഴിക്കോട് ഇയ്യങ്കോട് വായനശാലയ്ക്കു സമീപം വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് സംഭവം.

വീടിനു സമീപത്തുവെച്ചാണ് പെണ്‍കുട്ടിക്ക് കടിയേറ്റത്. കാലിനു കടിയേറ്റ പെണ്‍കുട്ടി പ്രാണരക്ഷാര്‍ഥം പ്രതിരോധിക്കുന്നതിനിടെ പട്ടിയുടെ കഴുത്തില്‍ പിടിമുറുക്കുകയായിരുന്നു. തെരുവ് പട്ടിയുടെ ആക്രമണത്തില്‍ പ്ലസ്ടു വിദ്യാര്‍ഥിനിക്ക് അടക്കം മൂന്നുപേര്‍ക്കാണ് പരിക്കേറ്റത്. മന്നമ്ബത്ത് മുരളി (48), കുണ്ട്യാംവീട്ടില്‍ കുഞ്ഞാലി (65), പ്ലസ് ടു വിദ്യാര്‍ഥിനി എന്നിവര്‍ക്കാണ് പട്ടിയുടെ കടിയേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button