Latest NewsNewsIndiaAutomobile

വാഹന ഉടമകളുടെ ശ്രദ്ധയ്ക്ക് : തേര്‍ഡ്പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം ഉയരും : നിർദ്ദേശമിങ്ങനെ

വാഹന ഉടമകളുടെ ശ്രദ്ധയ്ക്ക്,അടുത്ത സാമ്പത്തികവര്‍ഷം കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെയും തേര്‍ഡ്പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം ഉയരും വൈദ്യുതവാഹനങ്ങളുടെ പ്രീമിയത്തില്‍ 15 ശതമാനം കുറവുവരുത്തും. ഓട്ടോറിക്ഷകളുടെയും, 1500 സി.സി.യില്‍ കൂടുതല്‍ ശേഷിയുള്ള സ്വകാര്യ കാറുകളുടെയും പ്രീമിയം വര്‍ധിപ്പിച്ചിട്ടില്ല. മറ്റുവിഭാഗങ്ങളില്‍ അഞ്ചു ശതമാനത്തോളമാണ് വര്‍ധന. ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്‍.ഡി.എ.ഐ.)യുടേതാണ് നിർദേശം.

Also read : ഐഎസ്എൽ : കലാശപ്പോരിലേക്ക് ആര് ആദ്യമെത്തുമെന്ന് ഇന്നറിയാം, നിർണായക മത്സരത്തിനൊരുങ്ങി ഗോവയും, ചെന്നൈയും

ഓരോ വിഭാഗത്തിലെയും വാഹനങ്ങളുണ്ടാക്കിയ അപകടങ്ങളും ഇന്‍ഷുറന്‍സ് കമ്ബനികള്‍ നല്‍കേണ്ടിവന്ന നഷ്ടപരിഹാരവും പരിഗണിച്ചാണ് നിരക്ക് നിശ്ചയിക്കുന്നത്. ഇതിനായി 2011-12 മുതല്‍ 2018-19 വരെയുള്ള ക്ലെയിമുകളാണ് പരിഗണിക്കുക. നിലവിൽ പ്രീമിയത്തിന്റെ കരടുനിര്‍ദേശം ആണ് പുറപ്പെടുവിച്ചത്. ജനങ്ങള്‍ക്ക് [email protected] എന്ന വെബ്‌സൈറ്റില്‍ മാര്‍ച്ച്‌ 20 വരെ ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാം. ഇതൂകൂടി പരിഗണിച്ച്‌ ഈ മാസം അവസാനത്തോടെ അന്തിമനിരക്ക് പ്രഖ്യാപിക്കും.

പുതിയ സ്വകാര്യകാറുകള്‍ക്ക് മൂന്നുവര്‍ഷത്തേക്കും ഇരുചക്രവാഹനങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തേക്കുമുള്ള തേര്‍ഡ് പാര്‍ട്ടി പ്രീമിയം മുന്‍കൂര്‍ ആയാണ് അടക്കേണ്ടത്, നിലവിലുള്ളത് പുതുക്കുമ്ബോള്‍ ഓരോ വര്‍ഷത്തേക്കുള്ള തുക അടച്ചാല്‍ മതിയാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button