KeralaLatest NewsArticleNewsWriters' CornerFestivals
Trending

ആറ്റുകാൽ ക്ഷേത്രത്തിലെ മണ്ടപ്പുറ്റ് നേർച്ച ! ഒരു അനുഭവസാക്ഷ്യം

2005ൽ ഒരു  ദിവസം അമ്മയുടെ മടിയിൽ കിടന്നു കരയുന്നു ഞാൻ. വീട്ടിൽ സഹായത്തിനു വരുന്ന ചേച്ചി പറഞ്ഞു, മോളെ ആറ്റുകാലമ്മച്ചിക്കു മണ്ടപ്പുറ്റ് നേര്. തലവേദന മാറുംന്ന്. ആ കിടന്ന കിടപ്പിൽ, ആറ്റുകാൽ ദേവിയെ വിളിച്ചു കരഞ്ഞു..

വിനീത പിള്ള 

തിരുവനന്തപുരത്തു താമസം ആണെങ്കിലും ഞാൻ ആറ്റുകാൽ  പൊങ്കാലക്ക് പോയിരുന്നില്ല. ആ ഡിപ്പാർട്മെന്റ് അമ്മയ്ക്കായിരുന്നു. വേറൊരു കാരണം., വെയിൽ കൊണ്ടാൽ എനിക്ക് തലവേദന വരും. ,മൈഗ്രൈൻ എന്റെ കൂടപ്പിറപ്പായിരുന്നു. എല്ലാ വിധ ചികിത്സകളും നോക്കി., പക്ഷെ മാറുന്നില്ലായിരുന്നു. കാപ്പി ഒരുപാട് കുടിക്കും. ദിവസം ഏഴോ എട്ടു കപ്പ്. കട്ടനും, പാലൊഴിച്ചതും.,.. തലവേദന ഉള്ള ദിവസങ്ങൾ, കൂടുതൽ കുടിക്കും കാപ്പി. ബാം  ഇട്ടു നെറ്റിയുടെ വശങ്ങൾ പൊള്ളി പോകും.. അത്രയ്ക്ക് വേദന ആയിരുന്നു.

2005ൽ ഒരു  ദിവസം അമ്മയുടെ മടിയിൽ കിടന്നു കരയുന്നു ഞാൻ. വീട്ടിൽ സഹായത്തിനു വരുന്ന ചേച്ചി പറഞ്ഞു, മോളെ ആറ്റുകാലമ്മച്ചിക്കു മണ്ടപ്പുറ്റ് നേര്. തലവേദന മാറുംന്ന്. ആ കിടന്ന കിടപ്പിൽ, ആറ്റുകാൽ ദേവിയെ വിളിച്ചു കരഞ്ഞു.. അടുത്ത ദിവസം, രാവിലെ ചേച്ചി കാപ്പിയുമായി വന്നപ്പോൾ, എനിക്ക് ഒരു ഉൾവിളി പോലെ . എന്തോ എനിക്ക് കാപ്പി കുടിക്കാൻ തോന്നുന്നില്ല. കാപ്പി കാണുമ്പോൾ എന്തോ പോലെ.. അങ്ങനെ ഗ്രീൻ ടീ കുടിക്കാൻ തുടങ്ങി. തലവേദനകൾ വരുന്നത് കുറഞ്ഞു. 2006ൽ തന്നെ ക്ഷേത്രത്തിന്റെ അടുത്ത് പൊങ്കാല ഇട്ടു., തൊഴുതു..ഇപ്പോൾ പൂർണമായും, തലവേദന മാറി. അടുത്ത വർഷങ്ങളിലും മണ്ടപ്പുറ്റ് ഇടുന്നു. അഞ്ചു വർഷമായി വീടിന്റെ മുൻപിൽ.. ക്ഷേത്രത്തിൽ നിന്നും 7 കിലോമീറ്റർ ദൂരം ഉണ്ടെങ്കിലും ഇപ്പോൾ വീട് മുറ്റം വരെ ആണ് പൊങ്കാലകൾ . ഇപ്പോൾ നല്ല സൗകര്യം..


മണ്ടപ്പുറ്റ് നിവേദ്യം

വേണ്ട വിഭവങ്ങള്‍

വറുത്ത് പൊടിച്ച ചെറുപയര്‍
അരിപ്പൊടി
. ശര്‍ക്കര
. ഏലയ്ക്ക
. നെയ്യ്
. കല്‍ക്കണ്ടം
. മുന്തിരി
. തേങ്ങ
. നെയ്യ്   വറുത്ത കൊട്ട തേങ്ങ

ഉണ്ടാക്കുന്ന വിധം

വറുത്ത ചെറുപയര്‍ തരുതരുപ്പായി പൊടിച്ചാണ് മണ്ടപ്പുറ്റ് ഉണ്ടാക്കുന്നത്. അതില്‍ ശര്‍ക്കര, ഏലയ്ക്ക, നെയ്യ്, മുന്തിരി , നെയ്യല്‍ വറുത്തെടുത്ത കൊട്ട തേങ്ങ , കല്‍ക്കണ്ടം, ചിരകിയ നാളികേരം എന്നിവ ചേര്‍ത്ത് കുഴച്ച് ഉരുളയാക്കണം. ഒരു വശം രണ്ട് കുത്തിടണം. ആവിയില്‍ വേകിച്ചെടുക്കുക.

ആറ്റുകാൽ അമ്മേ ശരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button