KeralaLatest NewsNews

എയർപോർട്ടിലെ പരിശോധനയിൽ നിന്നും രക്ഷപെട്ട് വീട്ടിലേക്ക്; ആശുപത്രിയിലും ഇറ്റലിയിൽ നിന്നും വന്ന വിവരങ്ങൾ മറച്ചുവെച്ചു; ഒടുവിൽ മറച്ചുവെന്ന കോറോണബാധ സര്‍ക്കാര്‍ ആശുപത്രി അധികൃതർ കണ്ടെത്തിയത് ഇങ്ങനെ

പത്തനംതിട്ട: ഇറ്റലിയില്‍നിന്ന് മടങ്ങിയെത്തിയ മൂന്നു പേര്‍ ഉള്‍പ്പടെ പത്തനംതിട്ടയിൽ അഞ്ച് പേരിലാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണബാധിത രാജ്യത്തുനിന്ന് തിരിച്ചെത്തിയതാണെന്ന കാര്യം മറച്ചുവെയ്ക്കുകയാണ് ഈ അച്ഛനും അമ്മയും മകനും ചെയ്‌തത്‌.ഫെബ്രുവരി 28ന് വൈകിട്ടോടെയാണ് ഇവർ ഖത്തര്‍ എയര്‍വേസിന്‍റെ കണക്ഷന്‍ ഫ്ലൈറ്റുകളിലൂടെ കൊച്ചിയിലേക്ക് തിരിക്കുന്നത്. ഫെബ്രുവരി 29ന് രാവിലെ എട്ടരയോടെ കൊച്ചിയിലെത്തി. എയർപോർട്ടിലെ പരിശോധനകളിൽ നിന്നും ഇവർ ഒഴിഞ്ഞുമാറിയിരുന്നു. അവിടെനിന്ന് ബന്ധുക്കള്‍ എത്തിച്ച കാറില്‍ സ്വദേശമായ പത്തനംതിട്ടയിലെ റാന്നിയിലേക്ക് പോകുകയും അടുത്ത ദിവസങ്ങളിൽ ഉറ്റബന്ധുക്കളുടെ വീടുകളില്‍ സന്ദർശനം നടത്തുകയും ചെയ്‌തു.

Read also: പത്തനംതിട്ടയിലെ കൊറോണ ബാധിതരുടെ ബന്ധുക്കളെ കണ്ടെത്തി

ഒരാള്‍ രോഗലക്ഷണവുമായി സ്വകാര്യ ആശുപത്രിയില്‍ പോയി മരുന്ന് വാങ്ങിയെങ്കിലും കൊറോണ ലക്ഷണങ്ങള്‍ കണ്ടെത്താൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ല. ഇറ്റലിയില്‍നിന്ന് വന്ന വിവരം ഇവർ മറച്ചുവെക്കുകയും ചെയ്‌തു. അതിന്‍റെ പിറ്റേദിവസം അതായത് മാര്‍ച്ച്‌ അഞ്ചിന് ഇവരുടെ ഭര്‍ത്താവിന്‍റെ സഹോദരനും ഭാര്യയും സമാനമായ അസ്വസ്ഥതകളും അനുഭവപ്പെട്ടു. ഇതേത്തുടര്‍ന്ന് റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തി. കൊറോണ രോഗലക്ഷണങ്ങളാണെന്ന് തിരിച്ചറിഞ്ഞ ഡോക്ടര്‍മാര്‍ ഇവരോട് അടുത്തിടെ വിദേശത്ത് പോയിരുന്നോ? അടുത്ത ബന്ധത്തിലുള്ള ആരെങ്കിലും വിദേശത്തുനിന്ന് മടങ്ങിവന്നോ? എന്നീ രണ്ട് ചോദ്യങ്ങൾ ചോദിക്കുകയുണ്ടായി. ഇതോടെയാണ് കൂടുതൽ വിവരങ്ങൾ കണ്ടെത്തി അസുഖം സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button