KeralaLatest NewsNews

കൊറോണ രോഗബാധ; ശബരിമല സന്ദർശിക്കുന്നവർക്ക് നിർദേശങ്ങളുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: കേരളത്തില്‍ വീണ്ടും കൊറോണ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ശബരിമല സന്ദർശിക്കുന്നവർക്ക് നിര്‍ദ്ദേശങ്ങളുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. രോഗബാധയോ രോഗലക്ഷണങ്ങളോ ഉള്ളവര്‍ ശബരിമല തീര്‍ത്ഥാടനം ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ് നിർദേശിച്ചു. മാസ പൂജക്കായി വെള്ളിയാഴ്ച നട തുറക്കുന്നതിന് മുൻപ് സംസ്ഥാന ആരോഗ്യ വകുപ്പുമായി ആലോചിച്ചുകൊണ്ട് നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനാണ് ദേവസ്വം ബോര്‍ഡ് ആലോചിക്കുന്നത്. അതേസമയം പത്തനംതിട്ടയിലെ കൊറോണ ബാധ പരിഗണിച്ചുകൊണ്ട് ഭക്തര്‍ക്കായി പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനായി തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button