KeralaLatest NewsNews

കോവിഡ് 19: പത്തനംതിട്ടയില്‍ വൈറസ് സ്ഥിരീകരിച്ചവരുടെ ഇടവക പള്ളികളില്‍ പ്രാര്‍ത്ഥന ഒഴിവാക്കി

പത്തനംതിട്ട: പത്തനംതിട്ടയില്‍ കോവിഡ് 19 വൈറസ് സ്ഥിരീകരിച്ചവരുടെ ഇടവക പള്ളികളില്‍ പ്രാര്‍ത്ഥന ഒഴിവാക്കി. കൊറോണ സ്ഥിരീകരിച്ചവരുടെ ഇടവക അടക്കം റാന്നിയിലെ മൂന്ന് പള്ളികളില്‍ ആണ് ഇന്ന് പ്രാര്‍ത്ഥന ഒഴിവാക്കിയത്. മതപരമായ ഒത്തുകൂടലുകളില്‍ ജാഗ്രത വേണമെന്ന് ജില്ലാ ഭരണകൂടവും നിര്‍ദ്ദേശിച്ചതിനാലാണ് നടപടി.

അതേസമയം, രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കി. ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ഇന്ന് വൈകിട്ട്‌ നേരിട്ട് പത്തനംതിട്ടയിലെത്തുമെന്നാണ് വിവരം. ഇതിനോടകം പത്തനംതിട്ടയില്‍ കൊറോണ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

മാത്രമല്ല വൈറസിനെ തുടര്‍ന്ന് അണക്കര മരിയന്‍ ധ്യാനകേന്ദ്ര ത്തിന്റെ നേതൃത്വത്തില്‍ മാര്‍ച്ച്‌ 13 മുതല്‍ 16 വരെ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന പത്തനംതിട്ട കാതലിക് കണ്‍വന്‍ഷനും മാറ്റി വച്ചതായി രൂപതാദ്ധ്യക്ഷന്‍ ബിഷപ് സാമുവല്‍ മാര്‍ ഐറേനിയോസ് അറിയിച്ചു.

ALSO READ: ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല​ക്ക് ആ​ളു​ക​ള്‍ ഒ​ത്തു​കൂ​ടു​ന്ന​ത് കൊ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍; ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ പറഞ്ഞത്

ഇറ്റലില്‍ നിന്നെത്തിയ മൂന്നംഗ കുടുംബത്തിനും ഇവരുടെ രണ്ട് ബന്ധുക്കള്‍ക്കുമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. വെനീസില്‍ നിന്നു ദോഹയിലേക്കും അവിടെ നിന്നും കൊച്ചിയിലേക്കും വിമാനത്തില്‍ സഞ്ചരിച്ച്‌ മാര്‍ച്ച്‌ ഒന്നിനാണ് പ്രവാസി കുടുംബം കോട്ടയത്ത് എത്തിയത്. കുടുംബം പിന്നീട് കോട്ടയം, കൊല്ലം ജില്ലകളിലും സഞ്ചരിച്ചതായി ആരോഗ്യവകുപ്പ് ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button