Latest NewsCricketNewsSports

തകര്‍ത്തടിച്ച് ഓസിസ് ; ഇന്ത്യന്‍ പെണ്‍പുലികള്‍ക്ക് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യം

മെല്‍ബണ്‍: ലോകകപ്പ് വനിത ടി20 ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 185 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 184 റണ്‍സെടുത്തത്. ഓപ്പണര്‍മാരായ അലിസ ഹീലി (39 പന്തില്‍ 75), ബേത് മൂണി (പുറത്താകതെ 54 പന്തില്‍ 78) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗാ പ്രകടനമാണ് ഓസിസിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

തകര്‍പ്പന്‍ തുടക്കമാണ് ഓസീസിന് ലഭിച്ചത്. ഹീലി- മൂണി സഖ്യം ഓപ്പണിങ് വിക്കറ്റില്‍ തന്നെ 115 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇരുവരും നല്‍കിയ അവസരങ്ങള്‍ ഫീല്‍ഡര്‍മാര്‍ നഷ്ടപ്പെടുത്തിയിരുന്നു. ആക്രമിച്ച് കളിച്ച ഹീലിയാണ് പവര്‍പ്ലേ ഓവറുകളില്‍ സ്‌കോര്‍ കുത്തനെ ഉയര്‍ത്തിയത്. അഞ്ച് സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു ഹീലിയുടെ ഇന്നിങ്സ്. ഹീലിയെ രാധ യാദവ് പുറത്താക്കുകയായിരുന്നു. 10 ഫോറ് അടങ്ങുന്നതായിരുന്നു മൂണിയുടെ ഇന്നിങ്സ്.

മധ്യ ഓവറുകളില്‍ റണ്ണുയര്‍ത്തിയത് മൂണിയായിരുന്നു. എന്നാല്‍ ഹീലിക്ക് പിന്നാലെ എത്തിയ ആര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. മെഗ് ലാന്നിങ് (16), അഷ്ലി ഗാര്‍ഡ്നര്‍ (2), റേച്ചല്‍ ഹെയ്നസ് (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. നിക്കോള കാരി പുറത്താകാതെ 5 റണ്‍സെടുത്തു.

രണ്ട് വിക്കറ്റ് നേടിയ ദീപ്തി ശര്‍മ ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങി. ദീപിതിക്ക് പുറമെ പൂനം യാദവ്, രാധ യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ഫൈനലിന് മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button