KeralaLatest NewsNews

പിതാവ് മരിച്ച പന്ത്രണ്ടുകാരിയെ നിരവധി പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു ; ബന്ധുക്കളായ രണ്ട് പേര്‍ അറസ്റ്റില്‍

മലപ്പുറം: പിതാവ് മരിച്ച അസം സ്വദേശിയായ പന്ത്രണ്ടുകാരിയെ കോട്ടയ്ക്കലില്‍ നിരവധി പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച കേസില്‍ ബന്ധുക്കളായ സ്ത്രീയെയും പുരുഷനെയും കസ്റ്റഡിയിലെടുത്തു. അസം സ്വദേശികളായ സ്ത്രീയും പുരുഷനുമാണ് പെണ്‍കുട്ടിയെ മലപ്പുറത്തെത്തിച്ച് നിരവധിപേര്‍ക്ക് കാഴ്ചവച്ചത്. സംഭവം പുറത്തറിഞ്ഞതോടെ കുട്ടിയെ അധികൃതര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കേസില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കുമെന്നും പൊലീസ് അറിയിച്ചു.

കുട്ടിയെ നാലുമാസം മുമ്പാണ് ബന്ധുക്കളായ സ്ത്രീയും പുരുഷനും കോട്ടയ്ക്കലില്‍ എത്തിച്ചത്. എടരിക്കോട്ടെ വാടക ക്വാര്‍ട്ടേഴ്സിലായിരുന്നു ഇവരുടെ താമസം. ഇവിടെവെച്ചാണ് പെണ്‍കുട്ടിയെ ആയിരം രൂപയ്ക്ക് നിരവധിപേര്‍ക്ക് കൈമാറിയത്.

ക്വാര്‍ട്ടേഴ്‌സില്‍ ആള്‍ക്കാര്‍ വന്നുപോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടപ്പോളാണ് സംഭവത്തെക്കുറിച്ച് ചൈല്‍ഡ് ലൈനിന് വിവരം ലഭിച്ചത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പൊലീസും രണ്ടുദിവസം മുമ്പ് ക്വാര്‍ട്ടേഴ്സിലെത്തി പെണ്‍കുട്ടിയെ മോചിപ്പിക്കുകയായിരുന്നു. അസമീസ് ഭാഷ മാത്രം അറിയാവുന്ന പെണ്‍കുട്ടിയില്‍ നിന്ന് പരിഭാഷകന്റെ സഹായത്തോടെയാണ് മൊഴി രേഖപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button