KeralaLatest NewsNews

കേരളത്തിലെ എല്ലാ സ്ഥലത്തും കൊറോണ വൈറസ് എത്തും; കൊച്ചി എസിപിയുടെ വ്യാജശബ്ദ സന്ദേശം ..ജാഗ്രത പാലിയ്ക്കാന്‍ നിര്‍ദേശം

കൊച്ചി: കേരളത്തിലെ എല്ലാ സ്ഥലത്തും കൊറോണ വൈറസ് എത്തും; കൊച്ചി എ സിപിയുടെ വ്യാജശബ്ദ സന്ദേശം, മൊബൈലുകല്‍ വരുന്ന ഇത്തരം സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത പാലിയ്ക്കാന്‍ നിര്‍ദേശം . ഞാന്‍ കോഴിക്കോടാണുള്ളത്. ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തിലെ എല്ലാ സ്ഥലത്തും കൊറോണ വൈറസ് എത്തും. ഇന്ന് വൈകിട്ടോടെ മലപ്പുറത്ത് ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് കോഴിക്കോട്ടെ ഡോക്ടര്‍ ഉറപ്പ് പറയുന്നത്. വൃത്തിയായി ഇരിക്കുക. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ ശ്രീബിജുവാണ് ഇത് പറഞ്ഞത്. വെറുതെ മൂക്കിലും കണ്ണിലും കൈയിട്ട് കളിക്കാതിരിക്കുക. വളരെ സൂക്ഷിക്കുക-എറണാകുളം അസിസ്റ്റന്റെ പൊലീസ് കമ്മീഷണറുടേതായി ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശമാണ് ഇത്. കൊറോണ പത്തനംതിട്ടയില്‍ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഈ വ്യാജ സന്ദേശം ഗ്രൂപ്പുകളിലെത്തിയത്. ഈ വ്യാജ സന്ദേശത്തിനെതിരെ എസിപി സൈബര്‍ സെല്ലില്‍ പരാതി നല്‍കി. ഇത്തരം സന്ദേശങ്ങളെ കരുതലോടെ എടുക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഏതായാലും അതീവ ജാഗ്രതയാണ് കേരളത്തിലുള്ളത്.

കോവിഡ് 19 രോഗം 94 രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 732 പേരാണ് നിരീക്ഷണത്തിലുള്ളത് . ആരോഗ്യവകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് 648 പേര്‍ വീടുകളിലും 84 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

ആലിംഗനം അല്ലെങ്കില്‍ ഹാന്‍ഡ്ഷേക്ക് പോലുള്ള സ്പര്‍ശിച്ചു കൊണ്ടുള്ള സാമൂഹിക ആശംസകള്‍ ഒഴിവാക്കുക. മുഖം, മൂക്ക്, കണ്ണുകള്‍ എന്നിവ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക. ചുമ, പനി, ശ്വാസം മുട്ട് അല്ലെങ്കില്‍ വൃക്കകരള്‍ രോഗം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ഏതെങ്കിലും രോഗമുള്ളവര്‍ ദര്‍ശനം ഒഴിവാക്കി വീട്ടില്‍ വിശ്രമിക്കണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ചു വായും മൂക്കും മൂടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button