Latest NewsNewsIndia
Trending

ജ്യോതിരാദിത്യസിന്ധ്യയുടെ കുടുംബത്തെ അധിക്ഷേപിച്ച് കോൺഗ്രസ്സ് .

ജ്യോതിരാദിത്യ സിന്ധ്യയിൽ നിന്നും വന്ന ഈ ചതിയിൽ തീരെ അത്ഭുതം തോന്നുന്നില്ല . കാരണം അവരുടെ സിന്ധ്യ വംശത്തിന് ചരിത്രത്തിൽ പോലും ചതിയുടെ കഥയാണ് പറയാനുള്ളത് . അയാളുടെ കുടുംബം 'രാജ്യദ്രോഹികളുടെ കുടുംബമാണ്

മുൻ കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെയും കുടുംബത്തെയും വാക്കാൽ  ആക്രമിച്ച് മധ്യപ്രദേശ് താരാന എം‌എൽ‌എ മഹേഷ് പർമർ

സിന്ധ്യ രാജ വംശത്തെ ‘രാജ്യദ്രോഹികളുടെ കുടുംബം’ എന്നാണ് മഹേഷ് പർമർ വിശേഷിപ്പിച്ചത് . മുഖ്യമന്ത്രി കമൽനാഥിന്റെ ഭോപ്പാലിലെ വസതിക്ക് മുന്നിൽ ഒത്തുകൂടിയ എം‌എൽ‌എമാർ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ആയിരുന്നു തമാർ ഈ രീതിയിൽ മോശം പരാമർശം നടത്തിയത് .

ജ്യോതിരാദിത്യ സിന്ധ്യയിൽ നിന്നും വന്ന ഈ ചതിയിൽ തീരെ അത്ഭുതം തോന്നുന്നില്ല . കാരണം അവരുടെ സിന്ധ്യ വംശത്തിന് ചരിത്രത്തിൽ പോലും ചതിയുടെ കഥയാണ് പറയാനുള്ളത് . അയാളുടെ കുടുംബം ‘രാജ്യദ്രോഹികളുടെ കുടുംബമാണ് . സ്വാതന്ത്ര്യ സമരചരിത്രത്തിൽ ഝാൻസി റാണിയെ ചതിക്കാൻ കൂട്ടുനിന്നവരാണ് ആ രാജവംശം . അത് മധ്യപ്രദേശിലെ ജനങ്ങൾക്ക് അറിയാം . ഇപ്പോൾ അവർ അത് നേരിൽ കാണുകയും ചെയ്തു . ജനം തീരുമാനിക്കും ഇനി സിന്ധ്യ അവരെ സേവിക്കണമോ ഇല്ലയോ എന്ന് . ജനവിധി അനുസരിച്ച് അധികാരത്തിൽ വന്ന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചവരെ മധ്യപ്രദേശ് ജനത ആട്ടി പ്പായിക്കും തമാർ  പറഞ്ഞു .

shortlink

Related Articles

Post Your Comments

Related Articles


Back to top button