KeralaLatest NewsNews

സൗദിയില്‍ നിന്ന് എത്തിയ രോഗി ആശുപത്രിയില്‍ നിന്നും കടന്നു കളഞ്ഞു

കോട്ടയം : സൗദിയില്‍ നിന്ന് എത്തിയ രോഗി പാലാ ജനറല്‍ ആശുപത്രിയില്‍ നിന്നും ചികിത്സ തേടാതെ കടന്നു കളഞ്ഞു. ഇയാള്‍ ജലദോഷം അടക്കം രോഗങ്ങളോടെ ഇന്നലെയാണ് ചികിത്സ തേടി എത്തിയത്. എന്നാല്‍ കൂടുതല്‍ പരിശോധനകള്‍ക്ക് മുമ്പ് ഇയാള്‍ ആശുപത്രിയില്‍ നിന്നും കടന്നു കളയുകയായിരുന്നു.

കുമളി സ്വദേശി എന്നാണ് ഇയാള്‍ ആശുപത്രിയില്‍ നല്‍കിയ വിവരം. എന്നാല്‍ ഈ വിലാസം ശരിയാണോയെന്നും സംശയമുയരുന്നുണ്ട്. രോഗബാധ സംബന്ധിച്ച് സംശയമുയര്‍ന്നതോടെ ആശുപത്രി അധികൃതര്‍ ഐസലേഷന്‍ വാര്‍ഡ് ക്രമീകരിച്ചു. എന്നാല്‍ ഇന്ന് രാവിലെ ഇയാളെ കാണാതാവുകയായിരുന്നു. ആരോഗ്യവകുപ്പിനെയും ഇടുക്കി ജില്ലാ ആരോഗ്യവിഭാഗത്തെയും ഇത് സംബന്ധിച്ച് വിവരം അറിയിച്ചിട്ടുള്ളതായാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button