Latest NewsKeralaNews

കൊവിഡ് 19 ; അമ്മയെയും രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെയും ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു

പത്തനംതിട്ട: കൊവിഡ് 19 ബാധ സാധ്യതയുള്ള രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ അമ്മയെയും ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊറോണ സ്ഥിരീകരിച്ച ഐത്തലയിലെ കുടുംബവുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായിരുന്ന കുടുംബത്തിലെ കുഞ്ഞിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

അതേ സമയം ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിന്റെ പുനലൂരിലെ ബന്ധുവീട്ടിലുണ്ടായിരുന്ന 3 പേര്‍ക്കും, ഇവരുടെ അയല്‍വാസികളായ രണ്ട് പേര്‍ക്കും കൊറോണ വൈറസ് ബാധ ഇല്ലെന്ന് സ്ഥിരീകരിച്ചു. ഇവരെ ആശുപത്രിയിലെ നിരീക്ഷണത്തില്‍ നിന്ന് മാറ്റും. എന്നാല്‍ ആശുപത്രിയില്‍ നിന്ന് പോയാലും 28 ദിവസം ഇവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button