Latest NewsNewsIndia

കൊറോണ വൈറസിനെ ചെറുക്കാൻ ഗോമൂത്രം കുടിച്ച ബാബ രാംദേവ് ആശുപത്രിയിൽ; പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ പുറത്ത്

‘കൊറോണ വൈറസിനെ ചെറുക്കാൻ ഗോമൂത്രം കുടിച്ച യോഗാ ഗുരു ബാബ രാംദേവ് ആശുപത്രിയിലായി’ എന്ന രീതിയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. ഒട്ടേറെ പേരാണ് ഈ പോസ്റ്റ് ഷെയർ ചെയ്തത്. എന്നാൽ ഇത് വ്യാജമാണെന്നും പ്രചരിക്കുന്ന ചിത്രം 2011ലെതാണെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്. 2011ല്‍ കള്ളപ്പണത്തിനെതിരെ നിരാഹാര സമരം നടത്തിയ രാംദേവ് അവശനായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴുള്ള ചിത്രമാണ് ഇത്. രാംദേവ് പൂര്‍ണ ആരോഗ്യവനാണെന്നും ഇപ്പോൾ പ്രചരിക്കുന്ന വാർത്ത അസംബന്ധമാണെന്നും അദ്ദേഹത്തിന്‍റെ വക്താവ് തിജറാവാല മാധ്യമങ്ങളോട് വ്യക്തമാക്കി.

Read also: കുറച്ച് ദിവസത്തേക്ക് ‘അമിത’ സൗഹൃദ സന്ദർശനങ്ങളിൽനിന്ന് മാറി നിൽക്കും, നാളെ എന്നത് നമ്മുടെ കൈയിലല്ല; വൈറലായി മാധ്യമപ്രവർത്തകന്റെ കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button