Latest NewsIndia

യെച്ചൂരിയല്ല, ബംഗാളിൽ നിന്ന് മുൻ മേയറെ സിപിഎം രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തു, പിന്തുണച്ച് കൊണ്ഗ്രെസ്സ്

പശ്ചിമ ബംഗാൾ: വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കൊൽക്കത്ത മുൻ മേയർ ബികാഷ് രഞ്ജൻ ഭട്ടാചാര്യയെ സിപിഎം നാമനിർദേശം ചെയ്തു. കോൺഗ്രസിന്റെ പിന്തുണയോടെയാണ് ഭട്ടാചാര്യയെ നോമിനേറ്റ് ചെയ്തിരിക്കുന്നത്. അതേസമയം യെച്ചൂരി ഇത്തവണയും രാജ്യസഭയിലേക്ക് ഇല്ലെന്നാണ് സൂചന.  നേരത്തെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി ബംഗാളില്‍ നിന്ന് രാജ്യസഭയിലേക്ക് കോൺഗ്രസ് പിന്തുണയോടെ മത്സരിച്ചേക്കുമെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.

ഇക്കാര്യത്തിൽ കോൺഗ്രസ്‌ അനുകൂലമായി പ്രതികരിച്ചുവെന്നാണ് സൂചന. യെച്ചൂരിയെ കോണ്‍ഗ്രസ് പിന്തുണയോടെ രാജ്യസഭാംഗമാക്കാനുള്ള നിര്‍ദേശം നേരത്തെ സി.പി.എം തള്ളിയിരുന്നു. അത് ശരിവെച്ചു കൊണ്ടാണ് ഇപ്പോൾ സിപിഎം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരിയിലാണ് അഞ്ച് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

സിന്ധ്യയുടെ രാജി; കമൽനാഥ്‌ സർക്കാർ വീഴുന്നു; കോൺഗ്രസിന് കനത്ത ആഘാതം: ഗ്വാളിയോർ മഹാരാജാവിന്റേത് ‘ഘർ വാപസി’ – മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു

അഞ്ചില്‍ നാലും ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ കൈയ്യിലാണ്. ഒരു സീറ്റില്‍ സി.പി.എമ്മിനെ പ്രതിനിധീകരിച്ച് റിതബ്രത ബന്ധോപാധ്യായ ആയിരുന്നു 2014 വരെ രാജ്യസഭയിലുണ്ടായിരുന്നത്. 2017ല്‍ ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയുണ്ടായി. അതിന് ശേഷം ഇത് വരെ രാജ്യസഭയിലോ ലോക്സഭയിലോ സി.പി.എമ്മിന് ഒരാളും തന്നെ പ്രതിനിധികളായിട്ടുണ്ടായിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button