Latest NewsCricketNewsSports

ഐപിഎല്‍ നടത്തിക്കോളൂ, പക്ഷെ അത് ഇവിടെ വേണ്ട ; സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ബെംഗളൂരില്‍ വെച്ച് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടത്താനുള്ള അനുമതി നിഷേധിച്ച് കര്‍ണാടക സര്‍ക്കാര്‍. കൂടാതെ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് കത്ത് അയക്കുകയും ചെയ്തു. വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മത്സരങ്ങളാണ് ബെംഗളൂരുവില്‍ വെച്ച് നടക്കുന്നത്.

നേരത്തെ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നേരത്തെ നിശ്ചയിച്ച പോലെ നടക്കുമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. പുതിയ സാഹചര്യത്തില്‍ ബി.സി.സി.ഐ എന്ത് തീരുമാനിക്കുമെന്ന് വ്യക്തമല്ല. അതെ സമയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ ബി.സി.സി.ഐ ഉദ്ദേശിക്കുന്നുവെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. മാര്‍ച്ച് 29നാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആരംഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button