Latest NewsKeralaNews

വിവാഹ പരസ്യം നല്‍കി പണം തട്ടല്‍; യുവാവ് അറസ്റ്റില്‍

ചേലക്കര: തിരുവനന്തപുരത്ത് വിവാഹ പരസ്യം നല്‍കി പണം തട്ടിയ യുവാവ് അറസ്റ്റില്‍. വിവാഹ പരസ്യം കണ്ട് വരുന്നവരെ ഫോട്ടോ കാണിച്ച് വശീകരിക്കും. തുടര്‍ന്ന് യുവാക്കള്‍ക്ക് ഒരു ചിത്രമയക്കും. തുടര്‍ന്നാണ് ഇയാള്‍ പണം തട്ടിയിരുന്നത്. ചെമ്ബഴന്തി പങ്കജം നിവാസില്‍ വിഷ്ണുവാണ് (25) പിടിയിലായത്.

സഹോദരന്‍ എന്ന പേരില്‍ യുവതികളുടെ വിവാഹ പരസ്യം നല്‍കും. ഇത് കണ്ട് തിരിച്ച് വിളിക്കുന്നവരെ സൗന്ദര്യവതികളായ യുവതികളുടെ ഫോട്ടോകള്‍ കാണിച്ച് പ്രലോഭിപ്പിക്കും. തുടര്‍ന്ന് ഇയാള്‍ സഹോദരി എന്ന നിലയില്‍ വാട്സ് ആപ്പിലൂടെ യുവാക്കളുമായി ചാറ്റിംഗ് നടത്തി വശീകരിക്കും. ഇതിനിടെ പെണ്‍കുട്ടിക്ക് അപകടം പറ്റിയതായി കാണിച്ച് ചിത്രങ്ങള്‍ അയക്കും.

പിന്നീടാണ് തന്ത്രപരമായി ഇയാള്‍ നീങ്ങുന്നത്. ആശുപത്രിയില്‍ കൊടുക്കാന്‍ പൈസയില്ലെന്ന് അറിയിക്കും. ഇതോടെ യുവാക്കള്‍ പണമയച്ച് കൊടുക്കും. ഈ രീതിയിലാണ് തട്ടിപ്പ് നടത്തിവരുന്നത്. പണം കിട്ടിക്കഴിഞ്ഞാല്‍ പിന്നീട് ഫോണ്‍ ബന്ധം അവസാനിപ്പിക്കും. ഇതുവഴി പണം നഷ്ടപ്പെട്ട ഒരു യുവാവിന്റെ പരാതിയെ തുടര്‍ന്നാണ് ഇയാളെ പോലീസ് പിടികൂടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button