Latest NewsNewsIndia

കർണാടകയിൽ കോൺഗ്രസിനെ നയിക്കാൻ ഇനി പുതിയ അധ്യക്ഷൻ

റിസോര്‍ട്ട് രാഷ്ട്രീയം പരിഹരിക്കുന്നതില്‍ എറെ ഖ്യാതിയുള്ള നേതാവാണ് ഡി.കെ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഡി.കെ ശിവകുമാര്‍

ബെംഗളൂരു: കർണാടകയിൽ കോൺഗ്രസിനെ നയിക്കാൻ ഇനി ഡി കെ ശിവകുമാർ. മുതിർന്ന കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ കർണാടക കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുത്തെന്ന് വാർത്താ ഏജൻസിയായ പി ടി ഐ റിപ്പോർട്ട് ചെയ്‌തു.

അതേസമയം, മദ്ധ്യപ്രദേശ് പ്രതിസന്ധിയില്‍ കര്‍ണാടകയിലെ തന്ത്രജ്ഞന്‍ ഡി.കെ ശിവകുമാറിനെ കോണ്‍ഗ്രസ് കളത്തിലിറക്കി. ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം പാര്‍ട്ടി വിട്ട 19 എം.എല്‍.എമാരെ അനുനയിപ്പിക്കാനാണ് ഡി.കെയുടെ നിയോഗം. ‘ഇതൊരുപാട് കാലം നീണ്ടു നില്‍ക്കില്ലെന്നും അവര്‍ വൈകാതെ മടങ്ങി വരും’ എന്ന് ശിവകുമാര്‍ എന്‍.ഡി.ടി.വിയോട് പറഞ്ഞു.

ശിവകുമാറിന്റെ തട്ടകമായ ബംഗളൂരുവിലെ റിസോര്‍ട്ടിലാണ് എം.എല്‍.എമാരെ പാര്‍പ്പിച്ചിട്ടുള്ളത്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആണ് എന്നാണ് റിപ്പോര്‍ട്ട്. ‘ദേശീയ നേതാക്കളെ കുറിച്ച് സംസാരിക്കാന്‍ ഞാനില്ല. എന്നാല്‍ മദ്ധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ രക്ഷിക്കാം എന്നതില്‍ എനിക്ക് വിശ്വാസമുണ്ട്. സംഭവവികാസങ്ങളെ കുറിച്ച് ഞാന്‍ ബോധവാനാണ്’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ജ്യോതിരാദിത്യ സിന്ധ്യ കുറച്ചു മുമ്പ് ബിജെപിയിൽ ചേർന്നു. ആറ് മന്ത്രിമാര്‍ അടക്കം 19 എം.എല്‍.എമാരാണ് ജ്യോതിരാദിത്യയ്‌ക്കൊപ്പം എം.എല്‍.എ സ്ഥാനം കഴിഞ്ഞ ദിവസം രാജിവച്ചിരുന്നത്. ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകയിലെ റിസോര്‍ട്ടിലാണ് ഇവര്‍ ഇപ്പോഴുള്ളത്. ഭോപ്പാലില്‍ നിന്ന് മൂന്ന് വിമാനത്തിലായാണ് ഇവര്‍ ബംഗളൂരുവിലെത്തിയത്. ജ്യോതിരാദിത്യയ്ക്ക് രാജ്യസഭാ പദവിയും മന്ത്രിസ്ഥാനവും നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

ALSO READ: ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നു

വിഷയത്തില്‍ ഇടപെടാന്‍ മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിങാണ് ഡി.കെ ശിവകുമാറിനോട് ആവശ്യപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. റിസോര്‍ട്ട് രാഷ്ട്രീയം പരിഹരിക്കുന്നതില്‍ എറെ ഖ്യാതിയുള്ള നേതാവാണ് ഡി.കെ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഡി.കെ ശിവകുമാര്‍. കര്‍ണാടക കോണ്‍ഗ്രസിലെ തന്ത്രജ്ഞന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡി.കെ ശിവകുമാര്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ തകരാതിരിക്കാനായി കിണഞ്ഞു പരിശ്രമിച്ചിരുന്നു. ഇടഞ്ഞു നിന്ന എം.എല്‍.എമാരുമായി കൂടിയാലോചനകള്‍ നടത്തിത് ഇദ്ദേഹമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button