Latest NewsIndia

യെ​സ് ബാ​ങ്ക് സ്ഥാ​പ​ക​ന്‍ പെ​യി​ന്‍റിം​ഗ് വാ​ങ്ങി​യ സം​ഭ​വം: പ്രി​യ​ങ്ക​യെ ചോ​ദ്യം ചെ​യ്തേ​ക്കും

ദി​വാ​ന്‍ ഹൗ​സി​ങ് ഫി​നാ​ന്‍​സ് ലി​മി​റ്റ​ഡി​ന് ക്ര​മ​വി​രു​ദ്ധ​മാ​യി വാ​യ്പ അ​നു​വ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ റാ​ണ​യെ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്രി​യ​ങ്ക​യെ ചോ​ദ്യം​ചെ​യ്യാ​നൊ​രു​ങ്ങു​ന്ന​തെ​ന്ന് ഇ​ഡി വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു.

ന്യൂ​ഡ​ല്‍​ഹി: യെ​സ് ബാ​ങ്ക് സ്ഥാ​പ​ക​ന്‍ റാ​ണാ ക​പൂ​ര്‍, രാ​ജീ​വ് ഗാ​ന്ധി​യു​ടെ പെ​യി​ന്‍റിം​ഗ് വാ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി​യെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം ചെ​യ്തേ​ക്കും. ദി​വാ​ന്‍ ഹൗ​സി​ങ് ഫി​നാ​ന്‍​സ് ലി​മി​റ്റ​ഡി​ന് ക്ര​മ​വി​രു​ദ്ധ​മാ​യി വാ​യ്പ അ​നു​വ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ റാ​ണ​യെ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്രി​യ​ങ്ക​യെ ചോ​ദ്യം​ചെ​യ്യാ​നൊ​രു​ങ്ങു​ന്ന​തെ​ന്ന് ഇ​ഡി വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു.

റാ​ണാ ക​പൂ​റി​ന്‍റെ കൈ​വ​ശ​മു​ള്ള കോ​ടി​ക​ള്‍ മ​തി​ക്കു​ന്ന ഒ​ട്ടേ​റെ ചി​ത്ര​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് പ്രി​യ​ങ്ക​യു​ടെ കൈ​യി​ല്‍​നി​ന്ന് വാ​ങ്ങി​യ രാ​ജീ​വ് ഗാ​ന്ധി​യു​ടെ പെ​യി​ന്‍റിം​ഗ്.
എം.​എ​ഫ്. ഹു​സൈ​ന്‍ വ​ര​ച്ച രാ​ജീ​വ് ഗാ​ന്ധി​യു​ടെ പെ​യി​ന്‍റിം​ഗ് ര​ണ്ടു കോ​ടി രൂ​പ​യ്ക്കാ​ണ് റാ​ണാ ക​പൂ​ര്‍ വാ​ങ്ങി​യ​ത്.അ​തേ​സ​മ​യം, എം.​എ​ഫ്. ഹു​സൈ​ന്‍ വ​ര​ച്ച രാ​ജീ​വ് ഗാ​ന്ധി​യു​ടെ പെ​യി​ന്‍റിം​ഗ് റാ​ണ​യ്ക്ക് വി​റ്റ​തി​ല്‍ യാ​തൊ​രു അ​പാ​ക​ത​യു​മി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​തി​ക​രി​ച്ചു. ഇ​ക്കാ​ര്യം ആ​ദാ​യ​നി​കു​തി റി​ട്ടേ​ണി​ല്‍ പ്രി​യ​ങ്ക വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും പാ​ര്‍​ട്ടി അ​റി​യി​ച്ചു.

ഇതിനിടെ രണ്ടുകോടി രൂപയ്ക്ക് പെയിന്റിങ് വാങ്ങിയതിന് കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി യെസ് ബാങ്ക് ഉടമ റാണ കപൂറിന് അയച്ച കത്ത് ദേശീയ മാധ്യമങ്ങൾ പുറത്തു വിട്ടു. പ്രിയങ്ക ഗാന്ധിയുടെ പിതാവ് രാജീവ് ഗാന്ധിയുടെ ചിത്രമാണ് റാണ കപൂര്‍ രണ്ടുകോടി രൂപയ്ക്ക് വാങ്ങിയത്. 1985 എം എഫ് ഹുസൈന്‍, താന്‍ വരച്ച ചിത്രം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു ആഘോഷത്തില്‍ വച്ച്‌ രാജീവ് ഗാന്ധിക്ക് സമ്മാനിക്കുകയായിരുന്നു. രണ്ടു കോടി രൂപയുടെ ചെക്ക് കിട്ടിയെന്നും പ്രിയങ്ക കത്തില്‍ രേഖപ്പെടുത്തുന്നുണ്ട്.

യെസ് ബാങ്ക് ഉടമ റാണ കപൂറും രണ്ടു പെണ്‍മക്കളും ചേര്‍ന്നു നടത്തിയ 600 കോടി രൂപയുടെ തട്ടിപ്പിനെക്കുറിച്ച്‌ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിച്ചുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button