Latest NewsKeralaNews

കൊറോണയെ തടയാന്‍ വിറ്റാമിന്‍ ഡി മതിയോ ? വാര്‍ത്തയുടെ യാഥാര്‍ത്ഥ്യം ഇങ്ങനെ

ബാങ്കോക്ക്:കൊറോണയെ തടയാന്‍ വിറ്റാമിന്‍ ഡി മതിയോ ? സമൂഹമാധ്യമങ്ങളില്‍ പ്രചരിയ്ക്കുന്ന വാര്‍ത്തയുടെ യാഥാര്‍ത്ഥ്യം ഇങ്ങനെ. കൊവിഡ് 19നെ (കൊറോണ വൈറസ്) ചെറുക്കാന്‍ വൈറമിന്‍ ഡി . കുറച്ചു ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശമിതാണ്. എന്നാല്‍ മദ്യം മുതല്‍ കഞ്ചാവ് വരെ കൊവിഡിന് മരുന്നാണെന്ന വ്യാജ സന്ദേശങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പടരുകയാണ്. തായ്ലന്‍ഡിലെ ഒരു ക്ലിനിക്കിന്റെ പേരിലുള്ള(Dr.dew clinic) ഫേസ്ബുക്ക് പോസ്റ്റാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ പ്രചാരണങ്ങളിലൊന്ന്. ‘കൊറോണ വൈറസ് ബാധയില്‍ നിന്ന് വിറ്റമിന്‍ ഡി രക്ഷിക്കും’ എന്ന തലക്കെട്ടിലാണ് ഈ എഫ്ബി പോസ്റ്റ്. തായ് ഭാഷയിലുള്ള ഈ കുറിപ്പ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലും പ്രചരിച്ചിരുന്നു.

Read Also : കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത പ്രചരിപ്പിക്കുന്നെന്ന് ആരോപണം; ഡോ. ഷിനു ശ്യാമളനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തൃശ്ശൂര്‍ ഡിഎംഒ

ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലാണ് വിറ്റമിന്‍ ഡിയെ കുറിച്ചുള്ള പ്രചാരണങ്ങള്‍ പകര്‍ച്ചവ്യാധി പോലെ പടര്‍ന്നത്. കൊറോണ വൈറസ് ബാധയുടെ സാധ്യത കുറയ്ക്കാന്‍ വിറ്റാമിന്‍ ഡി സഹായിക്കുമെന്നുള്ള വാദങ്ങളെല്ലാം പൊള്ളത്തരമാണെന്നും ശാസ്ത്രീയ അടിത്തറയില്ലെന്നും വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയുടെ ഫാക്ട് ചെക്ക് തെളിയിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button