KeralaLatest NewsNews

എസ്എസ്എല്‍സി പരീക്ഷാഹാളിലേക്ക് തെരുവുനായ കയറി ; വിദ്യാര്‍ത്ഥിക്ക് കടിയേറ്റു

തൃശൂര്‍: എസ്എസ്എല്‍സി പരീക്ഷ നടക്കുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു. ചെറുതുരുത്തി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് സംഭവം. ചെറുതുരുത്തി കുളമ്പുമുക്ക് സ്വദേശിയായ ഹംസയ്ക്കാണ് കയ്യില്‍ കടിയേറ്റത്. പരീക്ഷ തുടങ്ങി അല്‍പ്പസമയം കഴിഞ്ഞപ്പോഴാണ് തെരുവുനായ വാതിലൂടെ പരീക്ഷാഹാളിനകത്തേക്ക് കയറിയത്.

വാതിലിനോട് ചേര്‍ന്നാണ് ഹംസ ഇരുന്നിരുന്നത്. ഹംസയുടെ കൈക്കാണ് കടിയേറ്റത്. ഉടന്‍ പ്രിന്‍സിപ്പളും, മറ്റ് അദ്ധ്യാപകരും എത്തി നായെയെ ഓടിക്കുകയും വാതില്‍ അടയ്ക്കുകയും വിദ്യാര്‍ത്ഥിയെ ഉടന്‍ തന്നെ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തച്ച് ചികിത്സ നല്‍കുകയും ചെയ്തു. ശേഷം പരീക്ഷാ ഹാളില്‍ തിരിച്ചെത്തിച്ചു. വിദ്യാര്‍ത്ഥിയുടെ നിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button