KeralaLatest NewsNews

കൊവിഡ് 19: കൊല്ലത്തെ രണ്ട് ബേക്കറി സന്ദര്‍ശിച്ചവര്‍ അടിയന്തരമായി ബന്ധപ്പെടണമെന്ന് ഡിഎംഒ

പുനലൂർ: കൊവിഡ് 19 ബാധയുമായി ബന്ധപ്പട്ട് കൊല്ലത്തെ രണ്ട് ബേക്കറി സന്ദര്‍ശിച്ചവര്‍ അടിയന്തരമായി ബന്ധപ്പെടണമെന്ന് കൊല്ലം ഡിഎംഒ. പുനലൂര്‍ ടൗണിലെ കൃഷ്ണന്‍ കോവിലിന് സമീപം പ്രവര്‍ത്തിക്കുന്ന ഇംപീരിയല്‍ കിച്ചണ്‍, ഇംപീരിയില്‍ ബേക്കറി എന്നീ സ്ഥാപനങ്ങളില്‍ മാര്‍ച്ച്‌ രണ്ടിന് വൈകിട്ട് 3.30 നും 4.30 നും ഇടയില്‍ സന്ദര്‍ശനം നടത്തിയവര്‍ അടിയന്തരമായി പുനലൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെടണം.

ബേക്കറിയിലെ രണ്ടുപേര്‍ ഉള്‍പ്പെടെ ആകെ 12 പേര്‍ ഇപ്പോള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ബന്ധപ്പെടാനുള്ള ഫോണ്‍ നമ്ബര്‍: 9447051097

അതേസമയം, വ്യാജ വാർത്തകൾ പടച്ചു വിടുന്നവരെ ജാമ്യമില്ലാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് ഡിജിപി ലോക് നാഥ് ബെഹ്‌റ പറഞ്ഞു. ഡിജിപി ലോക് നാഥ് ബെഹ്‌റ വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

തെറ്റായ വാര്ത്തകള് പോസ്റ്റ് ചെയ്യുന്നവര്‌ക്കൊപ്പം ഇത് ഷെയര് ചെയ്യുന്നവര്‌ക്കെതിരെയും കേസെടുക്കുമെന്ന് പോലീസും വ്യക്തമാക്കി. അതെസമയം രോഗബാധയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിച്ച സംഭവത്തില്‍ സംസ്ഥാനത്ത് ഇതുവരെ 8 പേരെ അറസ്റ്റ് ചെയ്തു. 11 കേസുകളും രജിസ്റ്റര് ചെയ്തിട്ടുണ്ട്.

ALSO READ: പ്രളയഫണ്ട് തട്ടിപ്പ് കേസിൽ നിർണായക വെളിപ്പെടുത്തലുകളുമായി ക്രൈംബ്രാഞ്ച്

മലപ്പുറത്ത് രണ്ടും എറണാകുളത്തും പാലക്കാടും ഓരോ കേസുകളുമാണ് ഇന്നലെ രജിസ്റ്റര്‍ ചെയ്തത്. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആളിന് കൊറോണ സ്ഥിരീകരിച്ചു എന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ആള്‍ക്കെതിരെയാണ് കണ്ണൂരില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button