Latest NewsNewsIndia
Trending

വിസ്മയക്കാഴ്ചയാകുന്ന ഛത്രപതി ശിവജിയുടെ ചിത്രം റിക്കോർഡുകൾ വാരിക്കൂട്ടുന്നു.

ചിത്രം നിർമ്മിക്കാൻ ആറ് കളറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. തന്റെ ജോലി കാരണം  രാത്രി കാലങ്ങളിലാണ് ചിത്രനിര്‍മ്മാണത്തില്‍ ഏര്‍പ്പെടാൻ കഴിഞ്ഞത് . ഈ ചിത്രം ഇന്ത്യയിൽ നിന്നുള്ള ലോക റെക്കോര്‍ഡുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്

മുംബൈ: ഛത്രപതി ശിവാജിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ 10×8 അടി വലിപ്പമുള്ള മൊസൈക്ക് ചിത്രം വിസ്മയക്കാഴ്ചയാകുന്നു . മുംബൈ കലാകാരനായ നിതിന്‍ ദിനേശ് കാംബ്ലെയുടേതാണ് ഈ കലാസൃഷ്ടി . ആറ് വ്യത്യസ്ത നിറങ്ങളിലുള്ള പ്ലാസ്റ്റിക്കുകള്‍ ഉപയോഗിച്ചാണ് നിതിന്‍ ദിനേശ് കാംബ്ലെ ചിത്രം നിര്‍മ്മിച്ചത്. ചിത്രം ഇപ്പോൾ ലോക റെക്കോര്‍ഡില്‍ ഇടം പിടിച്ച് കഴിഞ്ഞു .

പത്ത് ദിവസമെടുത്താണ്  കാംബ്ലെ ഈ കലാസൃഷ്ടി ഒരുക്കിയത്. പ്ലാസ്റ്റിക്ക് ഉപയോഗിച്ച് ഇതുപോലുള്ള ധാരാളം കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ കാംബ്ലെ പറയുന്നു.ഛത്രപതി ശിവാജിയുടെ ചിത്രം നിര്‍മ്മിക്കാനായി 46,080 പ്ലാസ്റ്റിക്കുകളാണ് ഉപയോഗിച്ചിട്ടുള്ളത്. ഇന്ത്യയില്‍ പ്ലാസ്റ്റിക്ക് നിരോധിച്ചിരിക്കുകയാണ്,എന്നാല്‍ വിപണിയില്‍ ബാക്കിയുള്ള പാസ്റ്റിക്കുകള്‍ ഉപയോഗിച്ച് നമുക്ക് വളരെയധികം കാര്യങ്ങള്‍ ചെയ്യാനാകും. ഇത് മറ്റുള്ളവർക്ക് ഒരു പ്രചോദനമാവുകയും വേണം അദ്ദേഹം പറയുന്നു . ചിത്രം    നിർമ്മിക്കാൻ ആറ് കളറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. തന്റെ ജോലി കാരണം  രാത്രി കാലങ്ങളിലാണ് ചിത്രനിര്‍മ്മാണത്തില്‍ ഏര്‍പ്പെടാൻ കഴിഞ്ഞത് . ഈ ചിത്രം ഇന്ത്യയിലെ ലോക റെക്കോര്‍ഡുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് തന്റെ ആദ്യ ലോക റെക്കോര്‍ഡാണെന്നും കാംബ്ലൈ പറഞ്ഞു.

ഭാവിയില്‍ നമ്മുടെ സ്വാതന്ത്ര്യ സമരസേനാനികള്‍ക്കായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും നമ്മുടെ യുവ തലമുറ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ച് അറിയുകയും അവരില്‍ പ്രചോദനം ഉള്‍ക്കൊള്ളുകയും ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഛത്രപതി ശിവാജി ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഭരണാധികാരിയും ദേശസ്നേഹിയുമാണ് .ഇത്തരത്തിലുള്ള  തന്റെ ആദ്യ സൃഷ്ടി ഒരുപാട് പേർക്ക് പ്രചോദനമാവണമെന്നാണ് തന്റെ എളിയ ആഗ്രഹമെന്ന് നിതിന്‍ ദിനേശ് കാംബ്ലെ പറഞ്ഞു .

shortlink

Post Your Comments


Back to top button