Latest NewsNewsBahrain

ര​ണ്ട് മ​ല​യാ​ളി​ ന​ഴ്സുമാർക്ക് കോ​വി​ഡ് 19 വൈറസ് ബാധ സ്ഥി​രീ​ക​രി​ച്ചു

മനാ​മ: ബ​ഹ്റി​നി​ല്‍ ര​ണ്ട് മ​ല​യാ​ളി​ക​ള്‍​ക്ക് കോ​വി​ഡ് 19 വൈറസ് ബാധ സ്ഥി​രീ​ക​രി​ച്ചു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​രാ​ണ് രണ്ടു പേരും. ഇ​വ​രെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അതേസമയം, കൊറോണ വൈറസിന്റെ 11 പുതിയ കേസുകള്‍ കൂടി വ്യാഴാഴ്ച യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു. യു.എ.ഇയിൽ പ്രവേശിച്ചതിന് ശേഷം കൊറോണ സംശയത്തില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരിലാണ് കോവിഡ് -19 സ്ഥിരീകരിച്ചത്.

ആവശ്യമായ പരിശോധനയ്ക്കും നിരീക്ഷണത്തിനും ശേഷമാണ് വ്യക്തികൾക്ക് കോവിഡ് -19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിതെന്ന് മന്ത്രലായ്ത്തിലെ പ്രസ്താവനയില്‍ പറയുന്നു. ഇതോടെ, യു‌എഇയിൽ പോസിറ്റീവ് കൊറോണ വൈറസ് കേസുകളുടെ എണ്ണം ഇപ്പോൾ 85 ആയതായും മന്ത്രാലയം അറിയിച്ചു.

ഇന്ത്യ ഇമിഗ്രേഷൻ ബ്യൂറോ കഴിഞ്ഞ ദിവസം കൊറോണ വൈറസ് (കോവിഡ് -19) ബാധയുമായി ബന്ധപ്പെട്ട് പുതിയ നടപടികളും യാത്രാ നിർദേശങ്ങളും പുറത്തിറക്കിയിരുന്നു. വിദേശ പൗരന്മാർക്ക്, പ്രത്യേകിച്ച് കോവിഡ് -19 ബാധിത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ നിയന്ത്രണം ഏർപ്പെടുത്തിയതിന് പുറമെ വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ പ്രവാസികൾക്കും സർക്കാർ പുതിയ യാത്രാ നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.

ALSO READ: മീന മാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും; കോവിഡിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങൾ

നിലവിൽ വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർ അത്യവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും, ഇന്ത്യയിലെത്തിയാൽ നിർബന്ധമായും 14ദിവസത്തേക്ക് ഐസൊലേഷനിലേക്ക് മാറ്റുമെന്നും നിർദേശങ്ങളിൽ പറയുന്നു. അതോടൊപ്പം നിലവിലെ സാഹചര്യത്തിൽ ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സ്വദേശി പൗരന്മാരും, വിദേശികളും ഇന്ത്യ ഗവണ്മെന്റ് പുറത്തിറക്കിയ ഈ പുതിയ മാർഗനിർദേശങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കണമെന്നു ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ട്വിറ്ററിലൂടെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button