Latest NewsNewsSports

ഓ​ള്‍ ഇം​ഗ്ല​ണ്ട് ഓ​പ്പ​ണ്‍ ബാഡ്മിന്റൺ : ക്വാ​ര്‍​ട്ട​റി​ല്‍ കടന്ന് പി.​വി. സി​ന്ധു

ബ​ര്‍​മിം​ങാം: ഓ​ള്‍ ഇം​ഗ്ല​ണ്ട് ഓ​പ്പ​ണ്‍ ബാഡ്മിന്റൺ ക്വാ​ര്‍​ട്ട​റി​ല്‍ കടന്ന് ഇന്ത്യയുടെ സൂപ്പർ താരം പി.​വി. സി​ന്ധു. കൊ​റി​യ​യു​ടെ സും​ഗ് ജി ​ഹി​യു​നെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ള്‍ക്ക് തോൽപ്പിച്ചാണ് സിന്ധു ക്വാ​ര്‍​ട്ട​ർ ഉറപ്പിച്ചത്. 45 മി​നി​റ്റു​ക​ള്‍​ക്കു​ള്ളി​ല്‍ എതിരാളിയെ തോൽപ്പിക്കാൻ ഏ​ഴാം സീ​ഡാ​യ ഇ​ന്ത്യ​ന്‍ താ​ര​ത്തി​നു സാധിച്ചു. സ്കോ​ര്‍: 21-19, 21-15.

സൈ​ന നെ​ഹ്‌​വാ​ള്‍ ആ​ദ്യ റൗ​ണ്ടി​ല്‍​ത്ത​ന്നെ പു​റ​ത്താ​യി​രു​ന്നു. ലോ​ക മൂ​ന്നാം ന​മ്ബ​ര്‍ താ​ര​മാ​യ ജ​പ്പാ​ന്‍റെ അ​കാ​നെ യാ​മ​ഗു​ച്ചി​യോട് നേ​രി​ട്ടു​ള്ള ഗെ​യി മു​ക​ള്‍ക്കാണ് സൈ​ന പ​രാ​ജ​യ​പ്പെ​ട്ട​ത്. 28 മി​നി​റ്റ് മാ​ത്രം നീ​ണ്ട മ​ത്സ​ര​ത്തി​ലാണ് സൈ​ന​ തോ​റ്റത്. സ്‌കോർ : 11-21, 8-21

പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ ഇ​ന്ത്യ​യു​ടെ ല​ക്ഷ്യ​സെ​ന്‍ പുറത്തേക്ക്. ര​ണ്ടാം റൗ​ണ്ടി​ല്‍ ഡെ​ന്മാ​ര്‍​ക്കി​ന്‍റെ വി​ക്ട​ര്‍ അ​ല​ക്സെ​ന്‍ ആ​ണ് നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ള്‍ക്ക് ല​ക്ഷ്യ​സെ​ന്നി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത് സ്കോ​ര്‍: 17-21,18-21.

shortlink

Related Articles

Post Your Comments

Related Articles


Back to top button